‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ സുരേശന് കാവുംതാഴെ, സുമലത എസ് നായര്‍ എന്നീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനും ചിത്ര നായരും കുറച്ച് ദിവസം മുൻപ് പങ്ക് വെച്ച സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രസകരമായ രീതിയിൽ എത്തിയ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത് നിമിഷങ്ങൾക്കകമായിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹത്തെ ക്ഷണിച്ചുള്ള കത്ത് ആണ് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്. മെയ് 29 ന് പയ്യന്നൂർ കോളേജിൽ വെച്ചാണ് വിവാഹം എന്നാണ് ക്ഷണകത്തിൽ ഉള്ളത്. ക്ഷണക്കത്തിൽ
സേവ് ദി വീഡിയോ വന്ന സമയത്ത് ഇരുവരുടെയും യഥാർത്ഥ വിവാഹമെന്നാണ് ഒരു വിഭാഗം ആൾക്കാർ കരുതിയത്. എന്നാൽ ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണ് ഈ സേവ് ദി ഡേറ്റ് എന്നാണ് മറ്റൊരു വിഭാഗം പറഞ്ഞത്. എന്നാൽ ക്ഷണക്കത്തിൽ ഇരുവരുടെയും ഒറിജിനൽ പേരല്ല പകരം സുരേശന് കാവുംതാഴെ, സുമലത എന്നാണ് കൊടുത്തിരിക്കുന്നത്. ഇരുവരും പ്രണയിതാക്കളായാണ് ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിൽ അഭിനയിച്ചത്. ഇരുവരുടെയും വേഷം ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇവരുടെ പ്രണയം പറയുന്ന ഒരു സിനിമ വരുമെന്ന് അന്നേ സൂചന ഉണ്ടായിരുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയായിരിക്കും ചിത്രത്തിന്റെ സംവിധാനമെന്നാണ് വിവരം. എന്നാൽ ഇതിൽ ഒരു സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല