സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽപ്പെട്ട ഈ ചിത്രം കാണുമ്പോൾ കൊച്ചിയാണ് ഓർമ്മയിൽ എത്തുന്നത്. കൊച്ചിയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ഓടകൾ നിറഞ്ഞു വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതിന് ഒരു ശാശ്വതപരിഹാരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ചിത്രം കൊച്ചിയുടെ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവുമെന്ന് കരുതാം.
മഴ പെയ്യുമ്പോഴും മറ്റും ഓടയിൽ കൂടി ഒഴുകിയെത്തുന്ന മാലിന്യം കലർന്ന വെള്ളം സുഗമമായി ഒഴുകി പോകാനാവാതെ നിറഞ്ഞു കവിയുന്നതിനു കാരണം ആ മാലിന്യം അടിഞ്ഞു ഓട അടഞ്ഞു പോകുന്നത് കൊണ്ടാണ്. എന്നാൽ ചിത്രത്തിൽ കാണുന്നത് പോലെയുള്ള രീതിയിൽ ഓട നിർമ്മിച്ചാൽ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞു കൂടി ഓട നിറഞ്ഞു കവിയുന്നതിൽ നിന്ന് തടയാം. ഒപ്പം മാലിന്യം ഓടയിലെ നെറ്റിൽ അടിഞ്ഞു നിൽക്കുന്നത് കൊണ്ട് നീക്കം ചെയ്യാനും എളുപ്പമായിരിക്കും.
കൊച്ചിയെന്നു മാത്രമല്ല എല്ലാ നഗരങ്ങളിലെയും ഓടകൾ ഇതേ രീതിയിൽ നിർമ്മിച്ചാൽ മലിനജലം നിറഞ്ഞൊഴുകുന്നതും, തുടർന്ന് രോഗങ്ങൾ പകരുന്നതും, വെള്ളക്കെട്ട് രൂപപ്പെടുന്നതും അങ്ങനെ നിരവധി പ്രശനങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയും. ഇത്തരം ചെറിയ കാര്യങ്ങളിലൂടെ ഒരു പക്ഷേ വലിയ പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്താം.