Cinemapranthan

ഗോൾഡൻ ഗ്ലോബിനു ശേഷം ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ സോങ്.

കീരവാണി ഈണം നൽകിയ ഗാനം
കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേർന്നായിരുന്നു ആലപിച്ചത്.

null

ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നേടിയതിനു പിന്നാലെ ഓസ്കർ നോമിനേഷനിലും ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ഗാനം. ഒറിജിനൽ സോങ് കാറ്റഗറിയിൽ ആണ് ‘നാട്ട് നാട്ട്’ ഇടം നേടിയത്. കീരവാണി ഈണം നൽകിയ ഗാനം
കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേർന്നായിരുന്നു ആലപിച്ചത്. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ പോരാട്ടത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി ആർആര്‍ആറിലൂടെ അവതരിപ്പിച്ചിരുന്നത്

ഇന്ത്യയ്ക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും, ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ‘ദ് എലിഫന്റ് വിസ്പെറേഴ്സ്’ എന്ന ഡോക്യുമെന്ററിയും ഇടംനേടി

cp-webdesk

null