Cinemapranthan
null

പേര് പരാമർശിക്കാതെ ജൂറി; മികച്ച റീ റെക്കോർഡിങ്ങിനുള്ള പുരസ്കാരം റസൂൽ പൂക്കുട്ടിക്കൊപ്പം പങ്കിട്ട് മറ്റൊരു മലയാളി കൂടി

റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ചേർന്ന് ഒരുക്കിയ തമിഴ് ചിത്രം ‘ഒത്ത സെരിപ്പ് സൈസ് 7 ‘ന് ആണ് മികച്ച റീ റെക്കോർഡിങ്ങിനുള്ള പുരസ്കാരം ലഭിച്ചത്

null

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോൾ മികച്ച റീ റെക്കോർഡിങ്ങിനുള്ള പുരസ്കാരം മലയാളിയായ റസൂൽ പൂക്കുട്ടിക്ക് നൽകിയാണ് ജൂറി അവാർഡ് പ്രഖ്യാപിക്കുന്നത്. എന്നാൽ റസൂൽ പൂക്കുട്ടിക്ക് ഒപ്പം റീ റെക്കോർഡിങ്ങിനുള്ള പുരസ്‌കാരത്തിന് തുല്യ അർഹത നേടി മറ്റൊരു മലയാളി കൂടി ഉണ്ട്. ബിബിൻ ദേവ്..! റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ചേർന്ന് ഒരുക്കിയ തമിഴ് ചിത്രം ‘ഒത്ത സെരിപ്പ് സൈസ് 7 ‘ന് ആണ് മികച്ച റീ റെക്കോർഡിങ്ങിനുള്ള പുരസ്കാരം ലഭിച്ചത്. എന്നാൽ ബിബിൻ ദേവിന്റെ പേര് പരാമർശിക്കപ്പെടാതെ പോയത് ഗുരുതര വീഴ്ച തന്നെയാണ്. ജൂറി പരാമർശിക്കാത്ത പേര് പ്രഖ്യാപിച്ച് റസൂൽ പൂക്കുട്ടി തന്നെ തന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരിക്കുകയാണ്.

എന്നാൽ സിനിമയിലും മറ്റും റസൂൽ പൂക്കുട്ടിക്ക് ഒപ്പം ബിബിൻ ദേവിന്റെ പേര് ഉണ്ടായിട്ടും അവാർഡ് പ്രഖ്യാപനത്തിൽ തന്റെ പേര് ഉൾപ്പെടാതെ പോയത് ‘ക്ലറിക്കൽ മിസ്റ്റേക്ക്’ ആയിരിക്കുമെന്നാണ് ബിബിൻ ദേവിന്റെ പ്രതികരണം. 12 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുകയാണ് ബിബിൻ ദേവ്.

റസൂൽ പൂക്കുട്ടിയുടെ കുറിപ്പ് വായിക്കാം

“ഒത്ത സെരുപ്പ് സൈസ് -7” എന്ന ചിത്രത്തിൽ റീറെക്കോർഡിങ്ങിനു വേണ്ടിയുള്ള ഈ വർഷത്തെ ദേശിയ അവാർഡ് ഞങ്ങൾക്ക് ലഭിച്ചതായി എല്ലാവരെയും സന്തോഷത്തോടുകൂടി അറിയിക്കുന്നു. ഈ അവാർഡ് ഞാനും, സൗണ്ട് മിക്സിങ്ങിൽ എന്റെ വലതു കൈ ആയ ശ്രീ ബിബിൻ ദേവും ആണ് പങ്കിടുന്നത്. അദ്ദേഹമില്ലാതെ 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായി ഈ ഒരു ട്രാക്ക് ഉണ്ടാവില്ലായിരുന്നു. എന്റെ ഒപ്പം നിന്ന എല്ലാവരോടും എനിക്കൊരുപാട് കടപ്പാടുണ്ട്. സൗണ്ട് ഡിസൈൻ അസോസിയേറ്റുകളായ അമൃത് പ്രീതം, സൗണ്ട് പോസ്റ്റ് സൂപ്പർവൈസർ വിജയ് കുമാർ, കാനറി പോസ്റ്റൗണ്ട്, എന്റെ ഫോളി ടീം കരൺ അർജുൻ സിംഗ്, സൗണ്ട് എഡിറ്റർ ജഗദിഷ് നച്നേക്കർ സായികുമാർ, ഈ സിനിമയിലെ ശ്രമകരമായ സമയങ്ങൾക്കിടയിലും എന്റെ കൂടെ നിന്ന എന്റെ എ ‌ഡി ‌ആർ സൂപ്പർവൈസർ രചിത് മൽഹോത്ര, കൂടാതെ എല്ലാറ്റിനുമുപരിയായി തന്റെ കാഴ്ചപ്പാടിനൊത്ത് സിനിമയെ ഈ നിലവാരത്തിലേക്ക് എത്തിക്കുകയെന്ന മടുപ്പിക്കുന്ന ചുമതല നിർവഹിച്ച ശ്രീ പാർത്തിബൻ രാധാകൃഷ്ണൻ എല്ലാവർക്കും നന്ദി. കൃഷ്ണമൂർത്തി നിങ്ങൾ ഒരു രത്നമാണ്. സ്വന്തം സ്റ്റുഡിയോയിൽ എ‌ഡി‌ആർ പരീക്ഷിക്കാൻ എന്നെ അനുവദിച്ചതിന് ലിസ്സി ലക്ഷ്മിയ്ക്ക് നന്ദി. റോബിൻകുഞ്ഞുകുട്ടി, നിങ്ങളില്ലാതെ ഈ സിനിമ പൂർണതയിൽ എത്തിയെന്നു എങ്ങനെ പറയാൻ കഴിയും. എല്ലാ സ്നേഹത്തിനും സഹായത്തിനും ഒരു കൂട്ടം നന്ദി.”

ആറ് വർഷമായി റസൂൽ പൂക്കുട്ടിക്ക് ഒപ്പം പ്രവർത്തിക്കുന്ന ബിബിൻ ദേവ് മലയാളത്തിലും ഹിന്ദിയിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഒടിയൻ, ട്രാൻസ്, മാമാങ്കം, മാസ്റ്റർ പീസ്, കമ്മാര സംഭവം, ഹിന്ദി ചിത്രമായ ബോംബെ റോസ് തുടങ്ങിയവയാണ് അതിൽ ചിലത്.

cp-webdesk

null
null