Cinemapranthan

ശരാശരിയിൽ ഒതുങ്ങി പോകുന്ന മാസ്സ്; പത്തു തല റിവ്യൂ വായിക്കാം

ശിവരാജ്കുമാർ, ശ്രീമുരളി എന്നിവർ പ്രധാന വേഷത്തിലെത്തിയ “മഫ്ടി ” എന്ന ബ്ലോക്ക്ബസ്റ്റർ കന്നഡചിത്രത്തിൻ്റെ ഒഫീഷ്യൽ റീമേക്ക് ആണ് പത്തു തല

null

സിലംബരശനെ നായകനാക്കി ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘പത്തു തല’
ഗ്യാങ്സ്റ്റർ ക്രൈം ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രം ഇന്നലെ ആയിരുന്നു തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ട്രെയ്ലർ ഇറങ്ങിയത് മുതൽ ഏറെ പ്രതീക്ഷയോട്ക്കൂടി കാത്തിരുന്ന ചിത്രത്തിൽ ചിലമ്പരശനു കൂടാതെ ഗൗതം കാർത്തിക് ,ഗൗതം വാസുദേവ് മേനോൻ ,പ്രിയ ഭവാനിശങ്കർ, അനു സിത്താര ,കലയരശൻ, സന്തോഷ് പ്രതാപ് റെഡിൻ കിങ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലേക്ക് വന്നാൽ.. ശിവരാജ്കുമാർ, ശ്രീമുരളി എന്നിവർ പ്രധാന വേഷത്തിലെത്തിയ “മഫ്ടി ” എന്ന ബ്ലോക്ക്ബസ്റ്റർ കന്നഡചിത്രത്തിൻ്റെ ഒഫീഷ്യൽ റീമേക്ക് ആണ് പത്തു തല. മേക്കിങ് ലും പെര്ഫോമന്സിലും മഫ്ടി യുടെ അതെ നിലവാരം പത്തു തല യിലും നമുക്ക് കണമെങ്ങ്കിലും ഓവറാൾ ഒരു ശരാശരി അനുഭവം മാത്രമായി പത്തു തല മാറുന്നുണ്ട്.. അതിനു ഏറ്റവും വലിയ കാരണമായി തോന്നിയത് ചിത്രത്തിന്റെ സ്ലോ പേസ് ആണ്
ഒരു മണിക്കൂറും പത്തു മിനിറ്റും ദൈർഘ്യമുള്ള ആദ്യ പകുതിയിൽ ഏകദേശം അവസാന അഞ്ച് മിനിറ്റിൽ സിലംബരശൻ തന്റെ ഗ്രാൻഡ് എൻട്രി നൽകുന്നതൊഴിച്ചാൽ മികച്ചതോ പിടിമുറുക്കുന്നതോ ആയ ഒന്നും കാണാൻ കഴിഞ്ഞില്ലെന്നൊരു നിരാശയാണ് ബാക്കി. എന്നാൽ ചിത്രം രണ്ടാം പകുതീയിലേക്ക് കടക്കുമ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന സിലംബരശന്റെ മാസ്സ് സീനുകൾ നിരവധി ഉണ്ട്. എടുത്ത് പറയേണ്ടത് ആക്ഷൻ സീക്വൻസുകളാൽ ആവേശകരമായ ക്ലൈമാക്സാണ്. ക്ലൈമാക്‌സിലെ സൗണ്ട് ഡിസൈനും എആർ റഹ്‌മാന്റെ പശ്ചാത്തല സ്‌കോറും സിനിമയുടെ മൊത്തത്തിലുള്ള മൂഡ് വർധിപ്പിക്കുന്നുണ്ടെകിലും സിനിമയുടെ ഫലം ശരാശരി അനുഭവം മാത്രമായി ഒതുങ്ങുന്നു.

കഥയിലേക്ക് വന്നാൽ നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ തട്ടിക്കൊണ്ടുപോകലിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് തീർത്തും അവ്യക്തമാണ് പോലീസിന്. എന്നാൽ കന്യാകുമാരിയിൽ നിന്നുള്ള എജി രാവണൻ എന്ന എജിആർ എന്ന ഗ്യാങ്സ്റ്ററിന്റെ അവർക്ക് സംശയമുണ്ട്. എ.ജി.ആറിന് പിന്നിലെ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയതുമായി അദ്ദേഹത്തിന് ബന്ധമുണ്ടോ എന്നറിയാൻ ശക്തിവേൽ എന്ന ഉദ്യോഗസ്ഥൻ നടത്തിയ രഹസ്യ ഓപ്പറേഷനാണ് പത്ത് തലയിൽ നാം കാണുന്നത്. ഗ്യാങ്സ്റ്റർ എജിആർ ആയി സിലംമ്പരശൻ എത്തുമ്പോൾ ശക്തിവേൽ ആയി ഗൗതം കാർത്തിക് ഉം എത്തുന്നു. അഭിയിച്ചവരിൽ ഏതാണ്ട് എല്ലാവരും നല്ല പ്രകടനം തന്നെ കാഴ്ചവച്ച്ട്ടുണ്ട്.. മൊത്തത്തിൽ വലിയ പ്രതീക്ഷകളോ മുൻവിധികളൊ ഇല്ലാതെ സമീപിച്ചാൽ ഇഷ്ടപ്പെടുകയും അലർത്തവർക്ക് ശരാശരിയും ആയി തോന്നുന്ന ചിത്രമാണ് പത്ത് തല

cp-webdesk

null