Cinemapranthan

‘വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല’; ഇടവേള ബാബുവിന് പിന്തുണയുമായി ഒമർ ലുലു

സംഘടനയില്‍ത്തന്നെ ഒരുപാട് അഭിനേതാക്കളുള്ളപ്പോള്‍ പുറത്തുപോയവരെ അഭിനയിപ്പിക്കണമെന്ന് പറയുന്നതില്‍ ലോജിക്ക് ഇല്ലെന്ന് ഒമര്‍ ലുലു

null

“അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്?”. സംവിധായകൻ ഒമർ ലുലു.
ആക്രമിക്കപ്പെട്ട നടിയെപ്പറ്റി വിവാദ പരാമർശം നടത്തിയ ഇടവേള ബാബുവിന് പിന്തുണയുമായി ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലാണ് ഒമർ ലുലു ഇക്കാര്യം പറയുന്നത്.

‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആക്രമിക്കപ്പെട്ട നടിയെ ‘അമ്മ’ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് ‘മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലല്ലോ’ എന്ന മറുപടിയാണ് ഇടവേള ബാബു നല്‍കിയത്. ഇടവേള ബാബുവിനോട് താൻ യോജിക്കുന്നു എന്ന് പറഞ്ഞ ഒമർ ലുലു, ‘ഇന്റര്‍വ്യൂ കണ്ടാല്‍ വ്യക്തമാകും ഇടവേള ബാബു എന്താ ഉദ്ദേശിച്ചതെന്ന്. ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

“ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം,പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്. “മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്”. അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്, പിന്നെ ഇന്‍റര്‍വ്യൂ കണ്ടാല്‍ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന്. ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല”, ഒമര്‍ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു…

Posted by Omar Lulu on Friday, October 16, 2020

ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടി നടി പാര്‍വ്വതി ‘അമ്മ’യില്‍ നിന്ന് രാജിവെക്കുകയും രേവതിയും പത്മപ്രിയയും സംഘടനാ നേതൃത്വത്തോട് പ്രതികരണം ആരായുകയും ചെയ്തിരുന്നു. വ്യാപക പ്രതിഷേധമാണ് താരസംഘടനയ്‌ക്കെതിരെ ഉയര്‍ന്നു വന്നിരുന്നത്.

cp-webdesk

null