Cinemapranthan

‘സുരാരെ പോട്രു’ ഒരു പരാജയമെന്ന് വിമർശനം; ചർച്ചയായി യൂട്യൂബ് വീഡിയോ

മല്ലു അനലിസ്റ്റ് എന്ന യൂട്യൂബ് വീഡിയോ പരിപാടിയിലാണ് സിനിമയെ വിമർശിക്കുന്നത്

null

സൂര്യ – അപർണ്ണ ബാലമുരളി ചിത്രം ‘സുരാരെ പോട്രു’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സൂര്യയുടെയും അപർണ്ണയുടെയും കരിയറിലെ മികച്ച ചിത്രമാണ് ‘സുരാരെ പോട്രു’ എന്നാണ് ചിത്രം കണ്ടവർ വിലയിരുത്തുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെ വിമർശിക്കുന്ന ഒരു വിഡിയോയാണ് പ്രേക്ഷകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ചർച്ചയാകുന്നത്. മല്ലു അനലിസ്റ്റ് എന്ന യൂട്യൂബ് വീഡിയോ പരിപാടിയിലാണ് സിനിമയെ വിമർശിക്കുന്നത്.

“പ്രവചനാതീതമായ ചിത്രത്തിന്റെ കഥയാണ് ആസ്വാദനത്തെ ബാധിക്കുന്ന പ്രധാനഘടകമെന്ന് യുവാവ് വിഡിയോയിൽ പറയുന്നു. കഥയിലെ സർപ്രൈസ് ഇല്ലായ്മയെ തരണം ചെയ്യാനാകുന്ന പുതുമയുള്ള സീനുകൾ സിനിമയിലില്ലെന്നും അക്കാര്യത്തിൽ ചിത്രമൊരു പരാജയമാണെന്നാണ് തനിക്കു തോന്നുന്നതെന്നും” യുവാവ് പറയുന്നു.

എന്നാൽ വിഡിയോക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയ്ക്കു മോശം പറയാൻ മാത്രം സിനിമയിൽ ഒന്നുമില്ലെന്നും ആളാകാനുള്ള അടവ് മാത്രമാണ് ഇതെന്നുമാണ് ചിലരുടെ കമന്റുകൾ.

മരണക്കിടക്കയിൽ കിടക്കുന്ന അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ പോകുന്ന മാരന് അതിന് വേണ്ടിയുള്ള പണം തികയാതെ വരുമ്പോൾ എയർപോർട്ടിലുള്ള മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നത് ഇമോഷണൽ ഡ്രാമയായി മാത്രമേ കാണാനാകു എന്നും അച്ഛന്റെ അന്ത്യ കർമങ്ങൾ എല്ലാം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തിയ മകനോട് അമ്മ പറയുന്നതും ‌ഇതേരീതിയിൽ ആയിപ്പോയെന്നും യുവാവ് വിമർശിക്കുന്നു. നല്ല കഥയെയും ആവറേജ് തിരക്കഥയെയും, ആവറേജ് സംവിധാനത്തെയും സൂര്യ തന്റെ അഭിനയ മികവ് കൊണ്ടും സ്ക്രീൻ പ്രെസൻസ് കൊണ്ടും രക്ഷപ്പെടുത്തിയെന്നാണ് യുവാവ് ചിത്രത്തെ വിലയിരുത്തുന്നത്.

cp-webdesk

null