Cinemapranthan
null

‘തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് ‘ദി കേരള സ്റ്റോറി’; നരേന്ദ്ര മോദി

വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ‘ദി കേരള സ്റ്റോറി’ ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്

null

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദി കേരള സ്റ്റോറി’ സിനിമയെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമയാണ് ‘ദി കേരള സ്റ്റോറി’ എന്നാണ് മോദി പറഞ്ഞത്. കർണാടകയിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നതിനിടയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു സമൂഹത്തില്‍ പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്ത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങള്‍ തുറന്നുകാട്ടാനാണ് ദ കേരള സ്റ്റോറി എന്ന സിനിമ ശ്രമിക്കുന്നത്. ചിത്രം നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ നിരോധിക്കാനും വികസനത്തെ പൂര്‍ണമായും അവഗണിക്കാനും മാത്രമേ അവര്‍ക്ക് അറിയൂ’ എന്നാണ് മോദി പറഞ്ഞത്.

അതെ സമയം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ‘ദി കേരള സ്റ്റോറി’ ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. ‘ദ കേരള സ്റ്റോറി’ മതേതര സ്വഭാവമുള്ള കേരളം സ്വീകരിക്കുമെന്നും, ചിത്രം സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും ആണ് ഹൈക്കോടതി പറഞ്ഞത്. സിനിമയുടെ കഥ സാങ്കൽപ്പികമല്ലെയെന്നും, ചിത്രത്തിന്‍റെ ഉള്ളടക്കം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. എന്നാൽ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ തീയറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം നടന്നു. സുദിപ്തോ സെൻ ആണ് ‘ദി കേരള സ്റ്റോറി’ സംവിധാനം ചെയ്തിരിക്കുന്നത്.

cp-webdesk

null
null