Cinemapranthan
null

‘മറക്കില്ല ഒരിക്കലും. ത്രസിപ്പിച്ചതിന്‌, കയ്യടിപ്പിച്ചതിന്’; മുരളി ഗോപി

നടൻ മുരളി ഗോപിയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് വായിക്കാം

null

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ മരണത്തിൽ സിനിമാ മേഖലക്കൊപ്പം പ്രേക്ഷകരും ഒരു പോലെ വേദനയിലാണ്. നടൻ മുരളി ഗോപിയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് വായിക്കാം

മുരളി ഗോപിയുടെ വാക്കുകൾ

1987.
പഴയ ഒരു ക്രിക്കറ്റ് കളം. വേനൽ അവധിക്കാലം. അടുത്തുള്ള ഏതോ അമ്പലത്തിൽ ഉത്സവം പ്രമാണിച്ചുള്ള ആഘോഷം. തെങ്ങായ തെങ്ങിലൊക്കെ കെട്ടിവച്ച കോളാമ്പികളിലാകെ സിനിമാ ഗാന യാഗം.
താഴെ, തീപ്പൊരി മത്സരം.
അവസാന വേഗം.
ഉദ്വെഗ നിമിഷം.
അപ്പോഴതാ,
കോളാമ്പികളിൽ ഒന്നടങ്കം ഒരു ശബ്ദം: “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്…”
കളിക്കളം ഉറഞ്ഞു.
കളി മറന്നു.
കളിക്കാർ നിന്നയിടങ്ങളിൽ നിന്ന് കാതോർത്തു.
തെങ്ങിൻതലപ്പുകളിൽ നിന്ന് പൊട്ടിച്ചിതറുന്ന അഭ്രതീവ്രതയുടെ ശബ്ദച്ചീളുകൾ!
ആ കളി ആര് ജയിച്ചു എന്ന് ഇന്നും ഞങ്ങൾ ഓർക്കുന്നില്ല. ഓർക്കുന്നത് ഒന്ന് മാത്രം: വൈഭവത്തിന് വീര്യത്തിൽ പിറന്ന വാക്കുകൾക്ക് ജീവിതത്തെ പോലും തളച്ചിടാനുള്ള ത്രാണിയുണ്ടെന്ന്..!
ഡെന്നിസ് ജോസഫ്, സർ,
മറക്കില്ല, ഒരിക്കലും.
ത്രസിപ്പിച്ചതിന്‌.
കയ്യടിപ്പിച്ചതിന്.
വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ചു തന്നതിന്…

cp-webdesk

null
null