Cinemapranthan
null

തിയറ്റർ കോമ്പൗണ്ടിൽ നിന്നുള്ള റിവ്യൂ ഇനി പാടില്ല; ഒടിടി റിലീസിനും നിയന്ത്രണം; തീരുമാനവുമായി ഫിലിം ചേംബർ

സിനിമകൾ തിയറ്റർ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ

null

തിയറ്റർ കോമ്പൗണ്ടിൽ നിന്നുള്ള റിവ്യൂ ഇനി പാടില്ല. ഒടിടി റിലീസിനുള്ള നിയന്ത്രണവും കർശനമാക്കിയിട്ടുണ്ട്. സിനിമകൾ തിയറ്റർ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ. ഏപ്രിൽ 1 മുതൽ പ്രദർശനത്തിന് എത്തുന്ന സിനിമകൾക്കാണ്‌ ഇത് ബാധകമാവുക. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം. അതെ സമയം നേരത്തെ ധാരണാപത്രം ഒപ്പ് വെച്ച സിനിമകൾക്ക് മാത്രമാണ് ഇതിൽ ഇളവ് വരുക.

അതെ സമയം നടന്മാരുടെ വ്യക്തിബന്ധം ഉപയോഗിച്ച് സിനിമകൾ വളരെ നേരത്തെ തന്നെ ഒടിടി റിലീസിന് എത്തുന്നുണ്ട്. രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ പല സിനിമകളും ഒടിടി’യിലേക്ക് പോകുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. ഇനി മുതൽ സിനിമകൾ 42 ദിവസം കഴിഞ്ഞു മാത്രം ഒടിടി’യിലേക്ക് പോകാൻ പാടുള്ളു എന്ന നിബന്ധന നിർമ്മാതാക്കളുടെ ചേംബർ ഒപ്പിട്ടു നൽകിയിരുന്നു. ഇത് ലംഘിക്കുന്ന നിർമ്മാതാക്കളെ വിലക്കാനാണ് സംഘടനയുടെ തീരുമാനം.

മാത്രവുമല്ല ഇനി മുതൽ സിനിമകളുടെ റിലീസിനുള്ള അപേക്ഷ ചേംബർ സ്വീകരിക്കില്ല. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി മറ്റ് ഭാഷകളിലുള്ള സിനിമകൾക്കും ഇത് ബാധകമാണ്. ഹിന്ദി സിനിമകൾക്ക് 56 ദിവസമാണ് നൽകിയിരിക്കുന്നത്. തിയറ്ററിൽ കാണികൾ കുറയുന്നത് കാരണമാണ് ഈ തീരുമാനത്തിന് പിന്നിൽ.

cp-webdesk

null
null