മോഹൻലാലും കമലഹാസനും ഉൾപ്പടെ സിനിമാ രംഗത്തെ പ്രമുഖർ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ആയിരുന്നു മോഹന്‍ലാല്‍ വാക്‌സിനേഷന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മോഹൻലാലിന് പുറമെ നടന്‍മാരായ കമല്‍ഹാസന്‍, അനുപം ഖേര്‍, സെയ്ഫ് അലിഖാന്‍, പരേഷ് റാവല്‍, നിര്‍മ്മാതാവ് രാകേഷ് റോഷന്‍, നടി ഹേമമാലിനി എന്നിവരും ഇന്നലെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.
