രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നടൻ മമ്മൂട്ടിയുടെ ശബ്ദത്തില്‍ എത്തിയ കൊവിഡ് സന്ദേശം ശ്രദ്ദേയമാകുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒരു വർഷം മുൻപ് മമ്മൂട്ടിയുടെ ശബ്ദ രേഖയോട് കൂടി ഇറങ്ങിയ വീഡിയോ സിനിമാ മേഖലയിലുള്ളവരടക്കം പങ്ക് വെച്ചിരിക്കുകയാണ്.
ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്നും, കൊവിഡ് മുന്നണി പോരാളികൾക്കും നമ്മൾ ഓരോരുത്തർക്ക് വേണ്ടിയും നിയമങ്ങൾ പാലിക്കാമെന്നും മമ്മൂട്ടി ഓർമ്മിപ്പിക്കുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:
നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം.
കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്ന ഈ സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #covidsecondwave #letsfightagainstcovid