സാധാരണ കാഴ്ചയിൽ പിടികൊടുക്കാതെ തന്റെ സിനിമകളിൽ ഒരു പുനർവായനക്കുള്ള എന്തെങ്കിലും ഒളിപ്പിച്ചു വച്ച് ഡാർക്ക് ഹ്യൂമറും പൊളിറ്റിക്‌സും ഒരുപോലെ കലർത്തി സിനിമയെടുക്കുന്ന സംവിധായകനാണ് കൃഷാന്ത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ ‘വൃത്താകൃതിയിലുള്ള ചതുരവും’, ‘ആവാസവ്യൂഹവും’ അതിനു ഉദാഹരണങ്ങൾ ആണ്.. ആവാസവ്യൂഹത്തിനു ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് പുരുഷ പ്രേതം. Sony Liv ലൂടെ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. പുരുഷ പ്രേതത്തെ കുറിച്ചാണ് പ്രാന്തൻ ഇന്ന് സംസാരിക്കുന്നത്.
ഒരു സിംപിൾ കഥ തന്തുവിനെ രസിപ്പിച്ചും ത്രില്ല് അടിപ്പിച്ചും ഏറ്റവും മനോഹരമായി എങ്ങനെ അവതരിപ്പിക്കാം എന്നുള്ളതിനുള്ള തെളിവാണ് പുരുഷ പ്രേതം. തന്റെ മുൻ ചിത്രങ്ങളുടെ അതെ ഫോർമുല എല്ലാം ചേർത്ത് കൊണ്ട് തന്നെ സ്റ്റോറി, മേക്കിങ്, BGM, എഡിറ്റിംഗ് തുടങ്ങി എല്ലാത്തിലും കൂടുതൽ പുതുമ നൽകി തന്നെ കൃഷാന്ത് പുരുഷ പ്രേതത്തെ മനോഹരമാക്കുന്നുണ്ട്. അലക്സാണ്ടർ പ്രശാന്ത്, ദർശന രാജേന്ദ്രൻ, ജഗദീഷ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിൽ പൂർണ്ണമായും സെബാസ്റ്റ്യൻ എന്ന പോലീസ് ഓഫീസറിന്റെ ഒഫീഷ്യൽ, അൺ ഒഫീഷ്യൽ ജീവിതത്തിലൂടെ ആണ് പുരോഗമിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം, സെബാസ്റ്റ്യനെ അവതരിപ്പിച്ച അലക്സാണ്ടർ പ്രശാന്ത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് പുറത്തെടുത്തിട്ടുള്ളത്. പല വ്യത്യസ്ത തലങ്ങളിലൂടെ, മാറിമറിയുന്ന ഇമോഷൻസിലൂടെ സഞ്ചരിക്കുന്ന നായക കഥാപാത്രത്തെ തെല്ലും പതർച്ചയില്ലാതെ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൂടെ കട്ടക് വ്യത്യസ്ത കഥാപാത്രമായി ജഗദീഷും ചിത്രത്തിൽ ഉടനീളം നിറഞ്ഞു നില്കുന്നുണ്ട്.
കഥയിലേക്ക് വന്നാൽ സെബാസ്റ്റ്യന്റെ സ്റ്റേഷൻ പരിധിയിൽ വരുന്ന പുഴയിൽ നിന്നും ഒരു അജ്ഞാതന്റെ ബോഡി കിട്ടുന്നതും തുടർന്ന് ഉണ്ടാകുന്ന രസകരവും ഉദ്വേഗവും നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം. കൃത്യമായൊരു ജോണർ ഫോർമുല ഫോളോ ചെയ്യാതെ ഒട്ടും പ്രഡിക്റ്റബിൽ അല്ലാതെയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ക്ലൈമാക്സിലെ നോൺ ലീനിയർ സ്വഭാവവും ചെറിയ സസ്പൻസുകളും ചിത്രത്തെ കൂടുതൽ എന്ഗേഗിംഗ് ആകുന്നുണ്ട്.
മൊത്തത്തിൽ പറഞ്ഞാൽ അഭിനേതാക്കളും മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കുന്ന ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ടെക്‌നിക്കലി മികച്ച ക്രാഫ്റ്റ് തോന്നിക്കുന്ന നല്ലൊരു സിനിമ അനുഭവം തന്നെ ആണ് പുരുഷ പ്രേതം. മേൽപ്പറഞ്ഞ പോലെ ഇനി ഒരുപാട് പുനർ വായനകൾ വരാൻ പോകുന്ന മികച്ചൊരു കലാ സൃഷ്ടി