ബാലചന്ദ്ര മേനോൻ മലയാള സിനിമ മേഖലക്ക് സമ്മാനിച്ച ഒരുപിടി അഭിനേത്രികളുണ്ട്. ശോഭനയും പാർവതിയും ആനിയും നന്ദിനിയും അടങ്ങുന്ന ആ പട്ടികയിൽ പ്രാന്തന്റെ ഇഷ്ട നടിയാണ് കാർത്തിക. പ്രാന്തന് മാത്രമാവില്ലാ കാർത്തികയെ ഇഷ്ടമില്ലാത്ത സിനിമ പ്രേമികൾ തന്നെ വിരളമായിരിക്കും. 1985 മുതൽ 1989 വരെ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന് വെറും 18 സിനിമകൾ മാത്രം അവതരിപ്പിച്ച ഒരു അഭിനേത്രിയാണ് കാർത്തിക. ചുരുങ്ങിയ കാലയളവിനുള്ളിൽ നിന്നുകൊണ്ട് ഇത്രത്തോളം പ്രേക്ഷകർ ഐറ്റം നേടിയെടുക്കുകയെന്നാൽ ചെറിയ കാര്യമല്ല.
കാർത്തികയുടെ ആദ്യ ചലച്ചിത്രം ‘മണിച്ചെപ്പ് തുറന്നപ്പോൾ’ആയിരുന്നു. പിന്നീട് പദ്മരാജൻ ,സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ, ബാലചന്ദ്രമേനോൻ തുടങ്ങി മലയാളത്തിലെ തന്നെ മികച്ച സംവിധായക പ്രതിഭകളുടെ കൂടെ തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി.
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളായ താളവട്ടം, ഗാന്ധിനഗര്‍ സെക്കന്റ്‌സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥപറയാം, ജനുവരി ഒരോര്‍മ്മ, ദേശാടനക്കിളി കരയാറില്ല, അടിവേരുകള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി പ്രേക്ഷകമനസുകളില്‍ ചിരകാല പ്രതിഷ്ഠ നേടിയ നായികയായിരുന്നു കാര്‍ത്തിക. മാത്രമല്ല തമിഴിൽ ‘നായകൻ’ എന്ന ചിത്രത്തിലൂടെ കമലഹാസന്റെ കൂടെയും അഭിനയിച്ചു.
ബാഡ്മിന്റൻ താരം കൂടിയായിരുന്ന കാർത്തിക അപ്രതീക്ഷിതമായാണ് സിനിമാരംഗത്തേയ്ക്കു വന്നത്. അതുപോലെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് തന്നെ അപ്രതീക്ഷിതമായി കാർത്തിക സിനിമയിൽ നിന്ന് പിന്മാറാനും തീരുമാനിച്ചത്. സുനിൽ കുമാറിനെ വിവാഹം കഴിച്ച് മാലിദ്വീപിൽ താമസമാക്കിയ കാർത്തിക പിന്നീട് സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഇന്നും മറക്കാനാകാത്ത ഒരുപിടി ചിത്രങ്ങൾ തന്ന കാർത്തിക വീണ്ടും സിനിമകളിൽ സജീവകന്മാ എന്നാണ് പ്രാന്തന്റെ ആഗ്രഹം