കണ്ണൂർ പാട്യം ഓട്ടച്ചിമാക്കൂൽ എന്ന സ്ഥലത്ത് ഗൃഹനാഥന്റെ അകാലത്തിലുള്ള മരണം കാരണം വീട് നിർമാണം പാതി വഴിയിൽ തടസപ്പെട്ടിരിക്കുകയായിരുന്നു .ഭാര്യക്കും ഏക മകൾക്കും വീട് നിർമാണം പൂർത്തീകരിക്കാൻ പറ്റാതായി. നാട്ടുകാർ ചേർന്ന് പണി പൂർത്തീകരിക്കാൻ ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു പണി തുടരുമ്പോൾ ജനകീയ കമ്മിറ്റി അംഗം അനുരാഗ് പാലേരി അൻപോട് കൺമണി നിർമാതാവ് വിപിൻ പവിത്രനുമായുള്ള സൗഹൃദ സംഭാഷണത്തിൽ ഏതേലും വിധവയായ സ്ത്രീക്ക് വീട് വെച്ചു നൽകാൻ ഉണ്ടേൽ പറയണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റി വിപിനിനെ സമീപിക്കുകയും വിപിൻ പണി പൂർത്തിയാക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു തുടർന്ന് അദ്ദേഹം സഹോദരൻ വിഗിനിനെ എല്ലാ പണികളും പൂർത്തീകരിക്കാൻ ചുമതലപ്പെടുത്തി പൂർത്തീകരിച്ച് ജനുവരി 28 ചൊവ്വായ്ച്ച വിപിൻ പവിത്രനും ജനകീയകമ്മിറ്റിയും ചേർന്ന് ഗൃഹനാഥയ്ക്ക് വീടിന്റെ താക്കോൽ കൈമാറി ചടങ്ങിൽ ജനകീയ കമ്മിറ്റി കൺവീനർ നിഷാന്ത് കെ സ്വാഗതം പറഞ്ഞു ജനകീയ കമ്മിറ്റി ചെയർമാൻ വി പി പ്രേമൻ അധ്യക്ഷത വഹിച്ചു പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ, പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി പ്രദീപ് കുമാർ,എൻ രമേഷ് ബാബു,വാർഡ് മെമ്പർ വി രതി എന്നിവർ ആശംസകൾ നേർന്നു വി സുരേന്ദ്രൻ നന്ദി പറഞ്ഞു
അൻപോട് കണ്മണി എന്ന പടത്തിന്റെ നിർമ്മാണ സമയത്ത് സെറ്റിനു പകരം ഒരു പാവപ്പെട്ട സുഹൃത്തിനു വീട് നിർമ്മിച്ചു നൽകി സിനിമാ ലോകത്തിന് തന്നെ ഒരു മാതൃകയായി മുൻപേ ജനശ്രദ്ധ നേടിയിരുന്നു ഇതുപോലുള്ള ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി അവർക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു