Cinemapranthan

ചന്തുവിന്റെയും പിള്ളേരുടെ നല്ല നാടൻ ഇടി; വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായ ‘ഇടിയൻ ചന്തു’ റിവ്യൂ വായിക്കം

null

മാര്‍ഗ്ഗം കളി,കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നി ചിത്രങ്ങൾക്ക് ശേഷം ശ്രീജിത്ത് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഇടിയൻ ചന്തു’. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനറാണ്. എന്നിരുന്നാലും ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളും പ്രമേയമാക്കിയാണ് സംവിധായകൻ ചിത്രമൊരുക്കിയത്

കലഹ പ്രിയനായ ചന്തു അവന്റെ ചുറ്റും രൂപപ്പെടുന്ന പ്രശനങ്ങളിൽ നിന്നും മാറി നിൽക്കാനായി മറ്റൊരു സ്കൂളിൽ എത്തിപെടുത്തന്നതും സമാധാന മായി പഠിച്ചുകൊണ്ടിരിക്കവേ മറ്റൊരു പ്രശ്‌നത്തിൽ ഇടപെടുന്നതും അത് അവന്റെ ജീവിതത്തെ തന്നെ ബാധിക്കുന്നതും അതിനെ അവൻ നേരിടുന്നതുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിൽ മയക്കു മരുന്ന് മാഫിയയെ കുറിച്ചും സംസാരിക്കുണ്ട്. മയക്കുമരുന്നിന് അടിമകളാവുന്ന യുവതലമുറയേക്കുറിച്ച് ധാരാളം സിനിമകൾ വന്നിട്ടുണ്ട് എന്നാൽ അത്തരക്കാരെ നല്ല നാടൻ തല്ലിലൂടെ നേരിടുന്ന പിള്ളേരെ കുറിച്ച് ഇതാദ്യമായാവും ഒരു സിനിമ. ഇടിയൻ ചന്തു വ്യത്യസ്തമാവുന്നതും അങ്ങനെയാണ്,

നായകനായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ മികച്ചു നിന്നും എന്ന് വേണം പറയാൻ. മുൻപ് പല ചിത്രങ്ങളിലും നായക വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായവും ആക്ഷൻ ഹീറോ പരിവേഷത്തിൽ വിഷ്ണു എത്തുന്നത്. പ്രതിനായക വേഷത്തിൽ വന്ന ചന്തു സലിം കുമാർ സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു. മഞ്ഞുമ്മൽ ബോയ്സിലൂടെ നമ്മൾ കണ്ട ചന്ദുവിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇടിയൻ ചന്തുവിലെ കഥാപാത്രം,

പിന്നണിയിൽ പ്രവർത്തിച്ചവരേക്കുറിച്ച് പറയുമ്പോൾ ആദ്യം എടുത്തുപറയേണ്ടത് സംഘട്ടനസംവിധായകൻ പീറ്റർ ഹെയിനേക്കുറിച്ചാണ്
കൽക്കി, ഇന്ത്യൻ 2 പോലുള്ള വമ്പൻ ചിത്രങ്ങൾ ചെയ്യുന്നതിനിടയാണ് അദ്ദേഹം വന്നു ഈ കൊച്ചു സിനിമ ചെയ്തത്. അപ്പോൾ തന്നെ ഊഹിക്കാലോ ചിത്രത്തിൽ ഫൈറ്റ് നു എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന്.അതിൽ തന്നെ എടുത്ത് പറയേണ്ടതാണ് ക്ലൈമാക്സ് ഫൈറ്റ്.

തീർച്ചയായും തീയേറ്ററിൽ കാണേണ്ട സിനിമ തന്നെ ആണ് ഇടിയൻ ചന്തു

cp-webdesk

null