ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതനായ നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. സിനിമയുടെ ടൈറ്റിൽ കണ്ടപ്പോൾ സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രമാണെന്നോ.. ട്രെയിലർ കണ്ടപ്പോൾ ടൈം ലൂപ്പ് സിനിമ ആവുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് എടുത്തത്. എന്നാൽ അതിനെയെല്ലാം മാറ്റി മറിച്ച ഏറെ വ്ത്യസ്തമായൊരു ചിത്രം.. കുടുംബ പശ്ചാത്തലത്തിൽ റിയാലിറ്റിയും ഫിക്ഷനും സമം ചേർത്തൊരുക്കിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ.
പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ അമളി പറ്റുന്ന നടനാണ് ആസിഫ് അലി കൂമൻ ശേഷം അദ്ദേഹത്തിന് ചലഞ്ചിങ് ആയൊരു വേഷം വന്നിട്ടില്ല എന്നത് വാസ്തവം തന്നെ ആണ്. എന്നാൽ രഞ്ജിത്ത് സിനിമ ആസിഫ് അലി എന്ന നടന് എന്തുകൊണ്ടും ആശ്വാസം നൽകുമെന്നുറപ്പാണ്
അയാളിലെ നടനെ ഏകദേശം കൃത്യമായി ഉപയോഗിക്കുന്നുണ്ട് ചിത്രത്തിൽ.
ചിത്രത്തിന്റെ കഥയിലേക്ക് വന്നാൽ ചാനൽ അവതാരകനായ രഞ്ജിത്ത് എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ പ്രോഗ്രാമിന്റെ ഭാഗമായി ഒരു പ്രശ്നത്തിൽ പെടുകയും അതിടെ അനന്തരഫലങ്ങൾ മറ്റുള്ള പലരിലേക്കും വ്യാപിക്കുകയും ചെയ്യുന്നതോടെ ആണ് ചിത്രത്തിന്റെ കോൺഫ്ലിക്റ് തുടങ്ങുന്നത്.. അവതാരകനെങ്കിലും സംവിധായകൻ ആവാൻ നടക്കുന്ന ആളാണ് രഞ്ജിത്ത്. അവിചാരിതമായി അയാൾക്ക് തന്റെ ജീവിത കഥ തന്നെ സിനിമ ആകേണ്ടി വരുന്നു. അതിനായി അയാൾ തന്റെ ജീവിതത്തിൽ സംഭവിച്ച ആ കോൺഫ്ലിക്റ്റും പിന്നെ ഭാവനയും ചേർത്ത് ഒരു കഥയുണ്ടാക്കുന്നു. എന്നാൽ അയാൾ ഭാവനയിൽ തീർത്ത പലതും അയാളുടെ തന്നെ ജീവിതത്തിൽ ഭവിച്ചുകൊണ്ടിരിക്കുന്നു. ഏറെ ത്രില്ലിംഗ് ആയി കഥപറയുന്ന ഈ ചിത്രത്തിൽ ഒരുപാട് ഇമോഷന്സും സെന്റിമെൻസും ട്വിസ്റ്റും നിറച്ചുകൊണ്ടാണ് സംവിധായകൻ ഒരുക്കിയത്. ആസിഫ് അലിയുടെ പ്രകടനം എടുത്ത് പറയേണത് തന്നെ ആണ്.
ഹോളിവുഡിൽ ഒക്കെ സൈക്കോളജിക്കൽ ത്രില്ലറുകൾ ഉണ്ടാകുമ്പോൾ മലയാളത്തിൽ എന്ത് കൊണ്ട് അവ നിർമിക്കപെടുന്നില്ല എന്ന പരാതി തീർക്കുന്നുണ്ട് ഈ സിനിമ. ഉറപ്പായിട്ടും ഇതൊരു തീയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണ്.