രാജ്യം കോവിഡിന്റെ പിടിയിൽ അമർന്നു കൊണ്ടിരിക്കുമ്പോൾ ഹൃദയം തൊടുന്ന കുറിപ്പുമായി നടി കനിഹ. ഓർമ്മകൾ പങ്കുവെച്ച പലരുടെയും ആർഐപി മെസ്സേജുകൾ കണ്ടുണരുന്ന പകലുകൾ ഭീതിപ്പെടുത്തുന്നു എന്ന് കനിഹ കുറിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.
”യാഥാർത്ഥ്യം നമ്മുടെ അടുത്തെത്തി. കൊവിഡ് എന്റെ അടുത്ത ചിലർക്ക് പോലും പിടിച്ചിരിക്കുന്നു. ഇത് ഇപ്പോൾ പത്രത്തിലെ വെറും നമ്പറുകൾ മാത്രമല്ല. എനിക്കൊപ്പം വർക്ക് ചെയ്ത, ഓർമ്മകൾ പങ്കുവെച്ച പലരുടെയും ആർഐപി മെസ്സേജുകൾ കണ്ടുണരുന്ന പകലുകൾ.ജീവിതം ക്ഷണികവും പ്രവചനാതീതവുമായി മാറുമ്പോൾ അഹങ്കാരം, പ്രതാപം, ഈഗോ എല്ലാം എന്തിനെന്ന് ഞാൻ ആലോചിക്കുകയാണ്. നല്ല നിമിഷങ്ങൾ പങ്കുവെച്ചില്ല എന്ന് എനിക്ക് ഒരിക്കലും ഖേദം തോന്നരുത്. പക വെച്ചുപുലർത്തരുത്.. ജീവിതം നൈമിഷികമാണ്. സംസാരിക്കാൻ തോന്നുമ്പോൾ സംസാരിക്കുക, കെട്ടിപുണരാൻ തോന്നുമ്പോൾ, കെട്ടിപുണരുക, നിങ്ങൾക്ക് കരുതൽ ഉണ്ടെങ്കിൽ വിളിച്ച് ഹലോ പറയുക.. സമയം വൈകുന്നതിന് മുൻപ്”. കനിഹ കുറിക്കുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. വ്യാപനം ഇനിയും വർധിക്കാൻ സാധ്യത എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.