Cinemapranthan

പൊലീസുകാരുടെ നിസഹായവസ്ഥ സത്യസന്ധമായി വരച്ചിട്ട സിനിമ; നായാട്ടിനെ പ്രശംസിച്ച് ജിത്തുവും ബേസിലും

സിനിമ മേഖലയിൽ നിന്ന് അടക്കം ഒട്ടേറെ പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്

null

മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് നായാട്ട്. തിയേറ്ററിൽ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ഇക്കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഒ ടി ടി റിലീസിന് ശേഷവും മികച്ച പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. സിനിമ മേഖലയിൽ നിന്ന് അടക്കം ഒട്ടേറെ പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സംവിധായകരായ ജിത്തു ജോസഫ്, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ കാണുകയും ചിത്രത്തിനെ പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് ജിത്തു ജോസഫ് ടീമിനെ പ്രശംസിച്ചത്. ‘മാസ്റ്റര്‍ പീസ്’- എന്നാണ് നായാട്ടിനെ ബേസില്‍ വിശേഷിപ്പിച്ചത്

ജീത്തു ജോസഫിന്റെ ഫേസ്ബുക് കുറിപ്പ്

നായാട്ട് നെറ്റ്ഫ്‌ളിക്‌സില്‍ കണ്ടു. മനോഹരമായ സിനിമ. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയു പൊലീസുകാരുടെ നിസഹായവസ്ഥയും സത്യസന്ധമായി വരച്ചിട്ട സിനിമ. നായാട്ട് ടീമിന് അഭിനന്ദനങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിനും ഷാഹി കബീറിനും ഷൈജു ഖാലിദിനും മഹേഷ് നാരായണനും ചാക്കോച്ചനും ജോജുവിനും നിമിഷക്കും അഭിനന്ദനങ്ങള്‍.

പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ പൊലീസുദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന്റെ ഭാഗമാകേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ. ജോസഫിന് ശേഷം ഷാഹി കബീറിന്റെ രചനയിലെത്തിയ ചിത്രവുമാണ് നായാട്ട്.

cp-webdesk

null