Cinemapranthan

‘കെജിഎഫ് 2’ റിലീസ് ദിവസം പൊതു അവധിയാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ

രാജ്യത്തിന് പൊതു അവധി നൽകണമെന്ന ആവിശ്യം ട്വിറ്ററിൽ തരംഗമാവുകയാണ്

null

യാഷ് നായകനാകുന്ന കന്നഡ ചിത്രം ‘കെജിഎഫ് 2’ റിലീസ് ചെയ്യുന്ന ജൂലൈ 16ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആരാധകർ. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയാണ് ആരാധകർ അവധി ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിന്റെ പകർപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കെജിഎഫ് 2 റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി നൽകണമെന്ന ആവിശ്യം ട്വിറ്ററിൽ തരംഗമാവുകയാണ്.

രാജ്യമാകമാനം തരംഗം തീർത്ത ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. രണ്ടാം ഭാഗത്തില്‍ വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. പ്രശാന്ത് നീല്‍, ചന്ദ്രമൗലി, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ രാജ്യമൊട്ടാകെ റിലീസ് ചെയ്യുന്നത്. 2460 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസിനെത്തിയത്. ആദ്യ രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.

cp-webdesk

null

Latest Updates