Cinemapranthan

ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം; മികച്ച വില്ലനായി ദുൽഖർ: മികച്ച നടനും നടിയുമായി രൺബീർ, ആലിയ താരദമ്പതികൾ

മികച്ച ചിത്രമായി ‘കാശ്മീർ ഫയൽസ്’ തെരെഞ്ഞടുക്കപ്പെട്ടു

null

മലയാളികൾക്ക് അഭിമാന നേട്ടവുമായി ദുൽഖർ സൽമാൻ. ഇത്തവണത്തെ ദാദാസാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ മികച്ച വില്ലനുള്ള പുരസ്കാരം നേടിയത് മലയാളികളുടെ പ്രിയ താരമായ ദുൽഖർ സൽമാൻ ആണ്. ആർ ബാൽക്കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് അവാർഡ് ലഭിച്ചത്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന സൈക്കോ കില്ലറായിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ദുൽക്കറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘ചുപ്’.

മികച്ച പ്രതികരണവും നിരൂപക പ്രശംസയും കിട്ടിയ ചിത്രമായിരുന്നു ‘ചുപ്’. ചിത്രത്തിന്റെ സംവിധായകൻ ആയ ആർ ബാൽക്കിക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചത്. അതെ സമയം മികച്ച നടനായി രൺബീർ കപൂറിനേയും നടിയായി ആലിയ ഭട്ടിനെയും തിരഞ്ഞെടുത്തു. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിനായിരുന്നു രൺബീറിന് പുരസ്‌കാരം. ‘ഗംഗുഭായ് കാത്യാവാഡി’യിലെ പ്രകടനത്തിനാണ് ആലിയക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച ചിത്രമായി ‘കാശ്മീർ ഫയൽസ്’ തെരെഞ്ഞടുക്കപ്പെട്ടു. അതെ സമയം മോസ്റ്റ് പ്രോമിസിംഗ് ആക്ടറിനുള്ള അവാർഡ് കാന്താരയ്ക്ക് വേണ്ടി റിഷബ് ഷെട്ടി നേടി.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച സഹനടൻ: മനീഷ് പോൾ

ചലച്ചിത്ര വ്യവസായത്തിലെ മികച്ച സംഭാവന: രേഖ

മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നസ്

ക്രിട്ടിക്സ് മികച്ച നടൻ: വരുൺ ധവാൻ ഭേദിയ

ഫിലിം ഓഫ് ദി ഇയർ: ആർആർആർ

ടെലിവിഷൻ സീരീസ്: അനുപമ

ബഹുമുഖ നടൻ: ദ കശ്മീർ ഫയൽസിനായി അനുപം ഖേർ

മികച്ച ഗായകൻ: സച്ചേത് ടണ്ടൻ

മികച്ച ഗായിക: നീതി മോഹൻ

മികച്ച ഛായാഗ്രാഹകൻ: വിക്രം വേദയ്ക്ക് പി എസ് വിനോദ്

സംഗീത മേഖലയിലെ മികച്ച സംഭാവന: ഹരിഹരൻ

cp-webdesk

null