Cinemapranthan

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സകരിയയുടെ അടുത്ത ചിത്രത്തിൽ നായകൻ മമ്മൂട്ടി

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ ഒരുക്കിയ ‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രം നാളെ റിലീസ് ചെയ്യും

null

ജനശ്രദ്ധ നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സകരിയ ഇനി മമ്മൂട്ടിക്കൊപ്പം. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ സുഡാനി ടീമിൽ നിന്നുള്ള അംഗങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. പേര് തീരുമാനിക്കാത്ത ചിത്രം കോവിഡ് പ്രതിസന്ധി കഴിയുമ്പോൾ മാത്രമേ ചിത്രീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂവെന്നും സംവിധായകന്‍ സകരിയ മീഡിയ വൺ ന്യൂസിനോട് പറഞ്ഞു. സകരിയയുടെ ആദ്യ ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഒട്ടേറെ പ്രശംസകൾ ലഭിച്ച സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ ഒരുക്കിയ ‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രം നാളെ റിലീസ് ചെയ്യും. ഇന്ന് അർധരാത്രി 12 മണിക്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഹലാൽ ലവ് സ്റ്റോറി’ നിർമ്മിക്കുന്നത്. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ്. പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റ്‌ പ്രധാന കഥാപാത്രങ്ങൾ.

മതാധിഷ്‌ഠിതമായ കുടുംബത്തിൽ നിന്നും ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്‍റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ്‌‌ സിനിമ.

സക്കരിയയും മുഹ്‌സിൻ പരാരിയും ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

cp-webdesk

null