Cinemapranthan
null

എനിക്കും തിരിച്ചു വിളിക്കാൻ ഉണ്ട് ; ഇവിടെയും വേണം ‘റൈറ്റ് ടു റീകാൾ’

‘വൺ’ പലതിന്റെയും തുടക്കമാണ് മൂന്നോട്ട് പോകാനുള്ളതിന്റെ ഓർമ്മപ്പെടുത്തലും

null

പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തങ്ങളിലൂടെ ജനം ഒന്നുകൂടെ ഓർത്തെടുക്കാൻ കാരണക്കാരായ വൺ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു അനിഷേദ്യനായ നേതാവാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തലവര മാറ്റാനുള്ള ഒരു നിയമത്തിനു വേണ്ടി ലോക സഭയിൽ ഉച്ചത്തിൽ സംസാരിച്ചതെന്ന് ഓർത്ത് നമുക്ക് അഭിമാനിക്കാം. സിപിഐ യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി കെ ചന്ദ്രപ്പൻ 1974 ഇൽ ലോക് സഭയിൽ “Right to Recall” എന്ന ബില്ല് അവതരിപ്പിച്ചത് യുവ തലമുറയിലെ എത്ര സഖാക്കന്മാർക്ക് അറിയാം എന്ന് എനിക്ക് ഉറപ്പില്ല. നമ്മൾ അധികാരത്തിലെത്തിച്ച ജനപ്രതിനിധികൾ നമുക്ക് വേണ്ടി പണിയെടുത്തിട്ടില്ലെങ്കിൽ അവരെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകുന്ന Right to Recall എന്ന നിയമം നിലവിൽ വരാൻ ഭയക്കുന്നവരെ നമുക്ക് കള്ളന്മാർ എന്ന് തന്നെ വിളിക്കാം. ജനങ്ങളുടെ ആവശ്യങ്ങളെ മാറ്റി നിർത്തി സ്വന്തം കീശ നിറയ്ക്കാൻ ശ്രമിക്കുന്നവരെ അധികാരത്തിൽ നിന്ന് പടിയടച്ചു പുറത്താക്കണം. ‘വൺ’ പലതിന്റെയും തുടക്കമാണ് മൂന്നോട്ട് പോകാനുള്ളതിന്റെ ഓർമ്മപ്പെടുത്തലും.

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന ചിത്രത്തിലെ Right to Recall എന്ന നിയമം എന്നെങ്കിലും യാഥാർഥ്യം ആവുകയാണെങ്കിൽ അത് ഇന്ത്യയിൽ ഒരു ചരിത്രമാകും.

cp-webdesk

null
null