കോവിഡ് വ്യാപനം നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡ് അതിരൂക്ഷമായി പടർന്നു പിടിക്കുമ്പോഴും ആദ്യ ഘട്ടം മുതൽ തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളം ചെയ്തതെന്ന് റിച്ച പറയുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്നും താരം ട്വീറ്റ് ചെയ്തു.
“കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാപെയിനില്‍ കാര്യമില്ല. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ പഴയ നിലയിലേക്ക് അവര്‍ തിരിച്ചെത്തി . മതപരമായ ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തു കൊണ്ടാണ് ഇതെല്ലം നടപ്പിലാക്കിയത്.” റിച്ച ഛദ്ദ വ്യക്തമാക്കി.
കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. സിനിമാ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ്, കോംപ്ലകസ്, നീന്തല്‍ക്കുളം, പാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തുകയും, എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. അതെ സമയം അവശ്യ സർവീസുകൾക്കും, മരണം വിവാഹം പോലുള്ള ചടങ്ങുകൾക്ക് പരമാവധി ആളുകളെ കുറച്ചു കൊണ്ടും കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാനം.