Cinemapranthan

ഷാജി എൻ. കരുണിന്റെ പിറവി കണ്ടവരാണോ നിങ്ങൾ

null

ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1988-ൽ പുറത്തിറങ്ങിയ പിറവി. ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. പ്രേംജിഅർച്ചന, ലക്ഷ്മി കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രാജൻ കേസുമായി സിനിമയ്ക്കുള്ള സാദൃശ്യവും പ്രേംജിയുടെ അഭിനയ വൈഭവവും ചലച്ചിത്രത്തെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി.

രാഘവ ചാക്യാരുടെ മകനായ രഘു ദൂരെയുള്ള പട്ടണത്തിൽ എഞ്ചിനീറിങിനു പഠിക്കുകയാണ്. സഹോദരിയുടെ വിവാഹനിശ്ചയത്തിന് എത്താമെന്ന് ഉറപ്പ് പറഞ്ഞിട്ടുള്ള രഘു പക്ഷേ എത്തുന്നില്ല. തുടർന്ന് പിതാവ് തന്റെ അനന്തമായ തിരച്ചിൽ തുടങ്ങുന്നു. പത്രങ്ങളിൽ നിന്നും രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്ന രാഘവ ചാക്യാർ സഹായത്തിനായി വിവിധ രാഷ്ട്രീയ നേതാക്കളേയും പോലീസ് ഉന്നതോദ്യോഗസ്ഥരേയും സമീപിക്കുന്നുണ്ടെങ്കിലും എല്ലാവരും കൈമലർത്തുന്നു. രഘുവിന്റെ സഹോദരിയടക്കം മിക്കവർക്കും രഘു പോലീസ് മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ടിട്ടുണ്ടാകുമെന്ന് മനസ്സിലാകുമെങ്കിലും പിതാവിനോട് പറയാനാകുന്നില്ല. രാഘവ ചാക്യാർ ആകട്ടെ രഘു തന്റെ ഒപ്പമുണ്ടെന്ന് സങ്കല്പിച്ച് തുടങ്ങുന്നു

കേരളം രഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തെ ആസ്പതമാക്കിയ പിറവി ഏതൊരു മലയാളിയും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്

cp-webdesk

null