ഒരു ജീവിയുടെ പേരിൽ ഒരു വിഭാഗം ആളുകൾ പ്രതിക്ഷേധിക്കുമ്പോൾ മറ്റൊരു ഭാഗത്ത് ആ ജീവിക്ക് വേണ്ടി മുറവിളി കൂട്ടുന്ന മനുഷ്യർ. കഴിഞ്ഞ കുറച്ച് നാളുകൾ ആയി കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ചൂടേറിയ വിഷയമാണ് ‘അരികൊമ്പൻ’. കേരള ജനതയുടെ ജീവിതത്തിലേക്ക് നേരിട്ടിട്ടും അല്ലാതെയും കൊമ്പ് കുലുക്കി തല ഉയർത്തി കടന്നു വന്ന ‘അരികൊമ്പൻ’ ഇനി അഭ്രപാളിയിൽ. അതെ, അരികൊമ്പൻ സിനിമയാകുന്നു. നടനും സംവിധായകനുമായ സാജിദ് യഹിയായാണ് ‘അരികൊമ്പന്റെ’ ജീവിതം സിനിമയാക്കുന്നത്. രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്‍ടപ്പെട്ട അരിക്കൊമ്പൻ ഒരു ജനതയുടെ ജീവിതത്തിലേക്ക് എത്തുന്ന, അവന്റെ സംഭവബഹുലമായ കഥയാണ് സിനിമയാക്കുന്നത്.
ഒരു നാടിന് മുഴുവൻ ഭീഷണിയാകുമ്പോഴും അരികൊമ്പനെ നാട് കടത്തുന്നതിൽ അനുകൂലിച്ചും പ്രതികൂലിച്ചും കേരള ജനത രണ്ട് പക്ഷമായി നിൽക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ അരികൊമ്പനെ പൂട്ടി പെരിയാറിന്റെ ഉൾവനത്തിലേക്ക് തുറന്ന് വിട്ടിട്ടു ദിവസങ്ങൾ പിന്നിട്ടിട്ടും അവന്റെ കഥ ഇപ്പോഴും വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. സുപ്രീം കോടതി വരെ കയറിയ അരികൊമ്പൻ ഇനി സിനിമയിൽ എത്തുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഗാനരചയിതാവായ സുഹൈൽ എം. കോയയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. എൻ.എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് നിർമാണം. ബദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് നിർമാണം. ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പിആർഓ പ്രതീഷ് ശേഖർ. എന്നിവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.