പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി വിമർശനങ്ങളാണ് നേരിട്ടത്. ബിക്കിനി അണിഞ്ഞ തന്റെ ചിത്രം ആലിയ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് നേരിട്ട മാനസിക സംഘർഷത്തെ പറ്റിയാണ് ആലിയ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.
ആലിയ പങ്ക് വെച്ച കുറിപ്പ്
“കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ മാനസികാരോഗ്യം വല്ലാത്ത അവസ്ഥയിൽ ആണ്. അടിവസ്ത്രത്തിൽ എന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതു മുതൽ, എനിക്ക് ഏറ്റവും നികൃഷ്ടവും നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ഈ ഒരു അവസരത്തിൽ ഞാൻ അനുഭവിച്ച ഇത്തരമൊരു പേടി മുൻപൊന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. എന്റെ ഇൻസ്റ്റാഗ്രാം തന്നെ വേണ്ടെന്നു വച്ചാലോ എന്ന് വരെ തീരുമാനം എടുത്ത കുറച്ച് ആഴ്ചകൾ.
ഇത്തരം ഉപദ്രവങ്ങളെ അവഗണിച്ച് അത് ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ തീർച്ചയായും നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. കാരണം ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് ഇന്ത്യയിലെ, അല്ലെങ്കിൽ ലോകത്തിന്റെ ബാക്കി ഭാഗങ്ങളിൽ ഉള്ള എല്ലാ സ്ത്രീകളെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്ന ബലാത്സംഗ സംസ്കാരത്തിന് സംഭാവനയാകുന്നത്.
‘ഒരു സ്ത്രീ ജീവിച്ചിരിക്കുമ്പോൾ അവളെ സംരക്ഷിക്കില്ല. ചെറുപ്പം മുതൽ അങ്ങോട്ട് ലൈംഗികവത്കരിക്കപ്പെട്ടു കൊണ്ടാണ് ഒരു പെണ്ണ് വളർന്നു വരുന്നത് എന്നതാണ് സത്യം.
മറ്റനവധി സ്ത്രീകൾക്കൊപ്പം തന്നെയും ഉപദ്രവിച്ചവരിൽ പലരും കാപട്യക്കാർ ആയിരുന്നു ഇതു തന്നെയാണ് ഏറ്റവും വലിയ ഇരട്ടത്താപ്പും. ധാർമ്മികമായി വളരെ ഉയർന്ന നിലവാരത്തിൽ ഉള്ളവർ ആണ് എന്ന് അഭിനയിക്കുന്ന ഇത്തരം ആളുകൾ ആണ് ശരിക്കും ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ആലിയ പറയുന്നു.

