Cinemapranthan

കൊട്ടുക്കാളി: സമൂഹത്തെ ചോദ്യം ചെയ്തും സത്യത്തിന്റെ വെളിച്ചം തെളിച്ചും ഒരു സിനിമ

null

2024-ൽ പി. എസ്. വിനോദ്രാജ് സംവിധാനം ചെയ്ത “കൊട്ടുക്കാളി”, തമിഴ് സിനിമയിൽ ഒരു പ്രാമാണികമായ സംരംഭമാണ്. ദളിതരായ സമൂഹത്തിനും ജാതിമത ചിന്തകൾക്ക് എതിരെ നിശബ്ദമായി പൊരുതുന്നവരുടെ കഥ പറയുന്ന ഈ ചിത്രം, സ്വന്തം ജന്മനാടിന്റെ ശോഷണമായ മാനസികാവസ്ഥകളെ നേർക്കുനോക്കി ചോദ്യം ചെയ്യുന്നു.

സാമൂഹിക പരിമിതികളെയും ജാതി വേർതിരിവിനെയും അതിജീവിച്ച് തന്റെ പ്രണയത്തെ അനുനയിക്കാൻ ശ്രമിക്കുന്ന മീന എന്ന സ്ത്രീ കഥാപാത്രം തന്റെ ഭാവി ഓർത്ത് സ്വപ്നങ്ങൾ ചുമന്ന് മുന്നോട്ട് പോകുന്നു. എന്നാൽ പ്രണയിക്കുന്നതിൽ നിന്ന് അവളെ തടയാനായി അവളെ “ഭ്രാന്തി”യാക്കുകയും മന്ത്രവാദ ശുദ്ധീകരണത്തിനു വിധേയയാക്കുകയും ചെയ്യുന്നു. സൂരിയും അന്ന ബെന്നും കഥയിലെ ജീവിതാവസ്ഥകളെ വളരെ യാഥർത്ഥികമായി അവതരിപ്പിക്കുന്നുണ്ട്.

“കൊട്ടുക്കാളി”,ഇത്തരത്തിലുള്ള ചലച്ചിത്രങ്ങൾ ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇന്ത്യൻ സാമൂഹിക അവസ്ഥകളെ അതിന്റെ യഥാർത്ഥ രൂപത്തിൽ കാണിക്കാനും അവരെ ചിന്തിപ്പിക്കാനുമുള്ള അവസരം നൽകുമെന്നാണ് പ്രാന്തന് തോന്നുന്നത്.

ചിത്രത്തിൽ ഉള്ള “മന്ത്രവാദം” എന്ന ആശയം, ഇപ്പോഴും തമിഴ് നാടിന്റെ പല ഗ്രാമ സ്ഥലങ്ങളിലും നിലനിൽക്കുന്നത് ചിത്രം തുറന്നു കാണിക്കുന്നുണ്ട് . 20 ആം നൂറ്റാണ്ട് ആയിട്ടും വികസനം വരാത്ത മനസുകൾ ഇന്നും ഉണ്ടെന്ന് പ്രാന്തനെ ഏറെ വിഷമമാമുണ്ടാക്കുന്ന ഒന്നാണ്. ജാതിമത വ്യത്യാസങ്ങൾ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിന്റെ തെറ്റായ രീതികൾ അടിയുറച്ച് വിമർശിക്കുക അതല്ലേ മികച്ച കാര്യം പ്രാന്തൻ അങ്ങനെ വിശ്വസിക്കുന്നു.

ഈ സിനിമയിൽ, വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും പ്രണയത്തിന്റെയും അവകാശം പ്രധാന പ്രമേയങ്ങളായി ഉയർത്തിക്കാട്ടനാണു സംവിധായകൻ ശ്രമിക്കുന്നത്. മാന്യതകളും പുരുഷൻമാരുടെ ആധിപത്യവാദങ്ങളെയും മനസിലാക്കി അവയെ പൊളിച്ചടുക്കാൻ ഈ സിനിമ നല്ല ഒരു ശ്രമം നടത്തുന്നു. “കൊട്ടുക്കാളി” ഒരു ചലച്ചിത്രമല്ല, നമ്മുടെ പാരമ്പര്യവാദികൾക്ക് ഒരു തുറന്ന കാഴ്ചപാടാണ്.

പ്രാന്തൻ നിങ്ങളോട് പറയുന്നു ഈ സിനിമ കാണുക ,കണ്ണും മനസും തുറക്കാത്തവർക്ക് വേണ്ടി ഒരു അടിയെന്ന പോലെ ആയിരിക്കും ഈ സിനിമ.

cp-webdesk

null