Cinemapranthan

ആടുജീവിതത്തിനു ശേഷം മറ്റൊരു നോവൽ കൂടി സിനിമയാകുന്നു..

null

മലയാളത്തിന്റെ കളക്ഷൻ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് ആടുജീവിതം. ബെന്ന്യാമിന്റെ അതെ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആയിരുന്നു ചിത്രം. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു നോവൽകൂടി സിനിമയാകുകയാണ്. ഇത്തവണ ക്രൈം ഫിക്ഷൻ നോവലിസ്റ്റ് ആയ ലാജോ ജോസിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നോവൽ ആണ് സിനിമയാക്കുന്നത്.

അമൽ നീരദ് – ചാക്കോച്ചൻ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലാജോ ജോസിൻ്റെ ഒരു നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്നത്.
ക്രൈം ഫിക്ഷൻ നോവലിസ്റ്റ് ആയ ലാജോ ജോസ്ന്റെ ‘കോഫി ഹൗസ്, രുത്തിൻ്റെ ലോകം , ഹൈഡ്രാഞ്ച, റെസ്റ്റ് ഇൻ പീസ്.. തുടങ്ങിയ നോവലുകളിൽ ഏതിന്റെ ചലച്ചിത്ര ആവിഷ്കാരമാണെന്നു അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും പ്രസ്തുത നോവൽ റുത്തിൻ്റെ ലോകം ആയിരിക്കാമെന്നാണ് അഭ്യൂഹം.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍ എന്നത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു . സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്.

cp-webdesk

null