Cinemapranthan

ചുവന്ന ലെഹങ്കയിൽ അതിസുന്ദരിയായി പ്രിയ താരം; നടി കാജൽ അഗര്‍വാൾ വിവാഹിതയായി

മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

null

തെന്നിന്ത്യൻ നടി കാജൽ അഗര്‍വാൾ വിവാഹിതയായി. മുംബൈ സ്വദേശിയായ ബിസിനസ്സുകാരൻ ഗൗതം കിച്ച്‌ലു ആണ് വരൻ. വെള്ളിയാഴ്ച മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചുവന്ന ലെഹങ്കയിൽ പിങ്ക് ദുപ്പട്ടയും പരമ്പാരഗത ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായി എത്തിയ കാജലിന്റെ ചിത്രങ്ങളാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വിവാഹവേദിയും പിങ്ക് തീമിലാണ് ഒരുക്കിയിരുന്നത്. ഐവറി കളറിലുള്ള ഷെർവാണിയണിഞ്ഞാണ് ​ഗൗതം എത്തിയത്. മുൻപ് ബാച്ചിലർ പാർട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹിതയാകുന്നു എന്ന സന്തോഷ വാർത്ത ഈ മാസം ആദ്യമാണ് കാജൽ ആരാധകരെ അറിയിച്ചത്. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു. ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു. ഏറെ നാളത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.

മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. തുപ്പാക്കി, ജില്ല, വിവേഗം, മെർസൽ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.

cp-webdesk

null