ഈ അടുത്തുള്ള ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ നിറയെ ‘തൊപ്പി’ കഥകൾ ആണ്. ‘തൊപ്പി’ എന്ന യൂട്യൂബര്‍ നിഹാദിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പോസ്റ്റുകളും ‘തൊപ്പിയുടെ’ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ. കണ്ണൂര്‍ സ്വദേശിയായ തൊപ്പി കഴിഞ്ഞ ദിവസം ഒരു ഉത്‌ഘാടനത്തിന് പോയ വാർത്തകളും ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ നടനും അഭിഭാഷകനുമായ ഷുക്കൂർ സമൂഹമാധ്യമത്തിൽ പങ്ക് വെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. “690 K Subscribers, Insta യിൽ 757 K followers, ഉള്ള അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ.” എന്നാണ് ഷുക്കൂർ വക്കീൽ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
“ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത് . അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും .
അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത് . യൂ ട്യൂബിൽ ഞങ്ങൾ അയാളെ Search ചെയ്തപ്പോൾ 690 K Subscribers.
Insta യിൽ 757 K followers.
അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ .
രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.
അവൾ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത് .” ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? “
ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !
തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ”
Shukkur Vakkeel
അതെ സമയം ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധ നേടിയ തൊപ്പി എന്ന നിഹാദ് സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തയും വരുന്നുണ്ട്. അശ്ലീല സംഭാഷണം, ബോഡി ഷെയിമിങ്, സ്ത്രീവിരുദ്ധത എന്നിവയുടെ പേരിൽ വിമർശനം നേരിടുന്ന തൊപ്പിക്ക് നിരവധി ഫാൻസ് ആണ് ഉള്ളത്.