Cinemapranthan

സിനിമമേഖലക്ക് കൊടുക്കുന്ന പരിഗണന നാടക മേഖലക്കും നൽകണം; നടൻ അംബി നീനാസം

നാടകവും സിനിമപോലെ തന്നെ ആഘോഷിക്കപ്പെടേണ്ട ഒരു കാര്യം ആണ്, അവരുടെ വയറും മനസ്സും നിറയണം

null

വിനോദ നികുതിയിലടക്കം ഇളവുകൾ നൽകി ചലച്ചിത്ര മേഖലക്ക് ആശ്വാസം പകർന്ന പിണറായി സർക്കാരിനോട് അഭ്യർത്ഥനയുമായി നാടക നടനും ചലച്ചിത്ര താരവുമായ അംബി നീനാസം. ചലച്ചിത്ര മേഖലയെ പരിഗണിച്ചത് പോലെ തന്നെ നാടക മേഖലയെയും പ്രവർത്തകരെയും പരിഗണിക്കണമെന്നാണ് അംബി നീനാസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നത്.

“നാടകവും സിനിമപോലെ തന്നെ ആഘോഷിക്കപ്പെടേണ്ട ഒരു കാര്യം ആണ് എന്നും അവരുടെ വയറും മനസ്സും നിറയണം. അത് താങ്കൾ ചെയ്യും എന്ന് കരുതുന്നുവെന്ന്” അംബി ഫേസ്ബുക്കിൽ കുറിച്ചു. ഒരു കൂട്ടം യുവതാരങ്ങൾ അണിനിരന്ന ‘പതിനെട്ടാം പടി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ആറ്റുകാൽ സുരയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ യുവ നടനാണ് അംബി നീനാസം. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ നാടക മേഖലയിൽ സജീവമായ അംബി നീനാസം, നാടക പ്രവർത്തകർക്ക് വേണ്ടിയും ഇടത് സർക്കാരിന്റെ കൈത്താങ്ങ് എത്തുമെന്ന പ്രതീക്ഷയിലാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ബഹുമാനപ്പെട്ട: കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സഖാവേ തിയേറ്റർ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത്തിൽ സന്തോഷം.
ഞങ്ങൾ അടക്കം ഉള്ള കേരളത്തിലെ വേറെ ഒരു മേഖലയാണ് നാടകം.
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് ഈ മേഖലയും
ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന്.
പ്രാചീന കാലത്തുതന്നെ നാടകം രാജ്യങ്ങളിൽ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതായുള്ള ഒരു കലാരൂപം കൂടിയാണ്.
സിനിമമേഖലക്ക് കൊടുക്കുന്ന പരിഗണന ഈ കലാരൂപംത്തിനും കലാകാരന്മാർക്കും കൊടുത്ത് നാടകവേദിക്ക് വേണ്ടിയും എന്തെങ്കിലും താങ്കൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. നാടകവും സിനിമപോലെ തന്നെ ആഘോഷിക്കപ്പെടേണ്ട ഒരു കാര്യം ആണ് എന്നും അവരുടെ വയറും മനസ്സും നിറയണം.
അത് താങ്കൾ ചെയ്യും എന്ന് കരുതുന്നു
പ്രതീക്ഷയോട്. അംബി നീനാസം

cp-webdesk

null