തെന്നിന്ത്യൻ നടി ചാർമിയുടെ വിവാഹത്തെ കുറിച്ചുള്ള ഒട്ടേറെ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മാതാവാണ് വരനെന്നും എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് താരം.
“എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല” ചാർമി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു
തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിൽ ഒട്ടേറെ വേഷങ്ങൾ ചെയ്ത താരമാണ് ചാർമി. മലയാളത്തിൽ കാട്ടുചെമ്പകം,ആഗതൻ,താപ്പാന എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.