എല്ലാവരും ഹീറോ ആയ ‘2018’. കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി ഒരുക്കിയ ‘2018’ തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ റിലീസിനെത്തി 7 ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ ആഗോള വ്യാപകമായി 50 കോടിക്ക് മേൽ കളക്ഷൻ നേടി വിജയയാത്ര തുടരുകയാണ് ‘2018’. അതെ സമയം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 3.85 കോടി രൂപയാണ് ചിത്രം നേടിയത്.
കേരളത്തിലെ ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ തൊടാൻ കഴിയുന്ന ‘2018’ ഇന്ന് മുതൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ആയി പ്രദർശനത്തിന് എത്തും. മറ്റ് ഭാഷകളിൽ കൂടി എത്തുമ്പോൾ ഇനിയും കളക്ഷൻ കൂടുമെന്നാണ് റിപ്പോർട്ട്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഖിൽ പി ധർമജൻ ആണ്. നോബിൻ പോളാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.