മേഘ്ന രാജിന് സർപ്രൈസ് നൽകി ധ്രുവ് സർജ. അന്തരിച്ച ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യ കണ്മണിക്ക് പത്ത് ലക്ഷത്തിന്റെ വെള്ളിത്തൊട്ടിൽ സമ്മാനിച്ചാണ് ധ്രുവ് മേഘ്നക്ക് സർപ്രൈസ് നൽകിയത്. സർജ കുടുംബത്തിലെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ നിന്ന് അനിയൻ ധ്രുവ് സർജയും ഭാര്യ മേഘ്നയും ഇതുവരെയും മുക്തരായിട്ടില്ല. എങ്കിലും ജൂനിയർ ചിരുവിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് ഒരുക്കുന്നത്.
മേഘ്നക്ക് എല്ലാ പിന്തുണയുമായി ധ്രുവ് ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായി നടത്തിയ മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ മുന്നിൽ നിന്ന് നടത്തിയതും ധ്രുവ് തന്നെയാണ്. സഹോദരൻ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് ധ്രുവ സര്‍ജ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.
ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി മരണമടഞ്ഞത്. മൂന്ന് മാസം ഗർഭിണിയായിരുന്ന മേഘ്നയും ചിരഞ്ജീവിയും കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുമ്പോഴാണ് ചിരുവിന്റെ അപ്രതീക്ഷിത വിയോഗം.