Cinemapranthan

ഞങ്ങൾ കേരളത്തിനായി വന്നു; ഇന്ന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം: വിജയ് ദേവരകൊണ്ട

ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ വൻനാശമാണ് മഴ വിതയ്ക്കുന്നത്

null

പ്രളയം മൂലം ദുരിതത്തിലായ തെലുങ്കാനക്ക് വേണ്ടി സഹായമഭ്യർത്ഥിച്ചു നടൻ വിജയ് ദേവരകൊണ്ട.
‘ഞങ്ങൾ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടുവന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടിനും ജനങ്ങൾക്കും സഹായം വേണം…’ വിജയ് ദേവരകോണ്ട ട്വിറ്ററിൽ കുറിച്ചു. ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ വൻനാശമാണ് മഴ വിതയ്ക്കുന്നത്.

10 ലക്ഷം രൂപയാണ് തെലുങ്കാനയ്ക്ക് വേണ്ടി വിജയ് ദേവരകൊണ്ട നൽകിയത്. ജൂനിയർ എൻടിആർ 50 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. 6000 കോടി രൂപയുടെ നാശ നഷ്ടമുണ്ടായ തെലുങ്കാനയിൽ ഒട്ടേറെ പേർ സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്.

2018ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ അഞ്ചുലക്ഷം രൂപയാണ് ദേവരകൊണ്ട കേരളത്തിന് നൽകിയത്. തെലുങ്കാനയിൽ സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

cp-webdesk

null

Latest Updates