Cinemapranthan

‘വട ചെന്നൈ 2’ ക്ക് മുൻപ് മറ്റൊരു ചിത്രവുമായി വെട്രിമാരനും ധനുഷും

സൂര്യ നായകനാകുന്ന ‘വാടിവാസലി’ന് ശേഷം ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നത്

null

ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു. ‘വട ചെന്നൈ 2’ ന് മുൻപ് മറ്റൊരു ചിത്രത്തിന് വേണ്ടിയാണു ഇരുവരും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ട്. സൂര്യ നായകനാകുന്ന ‘വാടിവാസലി’ന് ശേഷം ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നത്. ഛായഗ്രഹകൻ വേൽരാജ് ആണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘വട ചെന്നൈ’യുടെ രണ്ടാം ഭാഗം എന്തായാലും ഉണ്ടാകുമെന്ന് നേരത്തെ വെട്രിമാരൻ പറഞ്ഞിരുന്നു. ഏറ്റെടുത്ത ചിത്രങ്ങൾ എല്ലാം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ‘വട ചെന്നൈ’ക്ക് വേണ്ടി തയ്യാറെടുക്കുക എന്നാണ് വെട്രിമാരൻ പറഞ്ഞത്.

അതെ സമയം വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കിയ ‘വിടുതലൈ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും റിലീസായതിന് ശേഷമാവും സൂര്യയുമൊത്തുള്ള ‘വാടിവാസൽ’ ആരംഭിക്കുക. അതിന് ശേഷമേ ധനുഷുമൊത്തുള്ള ചിത്രം ആരംഭിക്കൂ.

ബി ജയമോഹൻ എഴുതിയ ‘തുണയ്‌വൻ’ എന്ന നോവലിനെ ആധാരമാക്കി വെട്രിമാരൻ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് മാർച്ച് 31 ന് റിലീസായിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആര്‍. വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിങ് ആര്‍. രാമര്‍, സംഘട്ടനം പീറ്റര്‍ ഹെയ്‍ന്‍, സ്റ്റണ്ട് സിവ, വരികള്‍ സുക, യുഗ ഭാരതി. ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാർ നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് റെഡ് ജയന്‍റ് മൂവീസ് ആണ്.

cp-webdesk

null