നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

ഇന്നലെ ഹൈദരാബാദിൽ വെച്ചു നടന്ന ഇരുവരുടെയും ഹൽദി ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . ഹൽദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നത്. മെഹന്തി ചടങ്ങിലെ ചിത്രങ്ങൾ ജ്വാല തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. തന്റെ അമ്മയ്ക്കും, വിഷ്ണു വിശാലിനും, സുഹൃത്തുക്കൾക്കുമൊപ്പമുളള ചില ചിത്രങ്ങൾ ആണ് ജ്വാല പങ്ക് വെച്ചിരുന്നത്.

രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുകൂടിയായ ജ്വാലയുടെയും രാക്ഷസൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണുവിന്റേം രണ്ടാം വിവാഹമാണ് ഇത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ഭര്‍ത്താവ്. 2011 ല്‍ ഇവര്‍ വിവാഹമോചിതരായി. വസ്ത്രാലങ്കാരകയായ രജനി നടരാജ് ആയിരുന്നു വിഷ്ണു വിശാലിന്റെ ആദ്യ ഭാര്യ. ഏഴ് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2018 ലാണ് ഇരുവരും പിരിഞ്ഞത്.


ആരണ്യ’ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് വിഷ്ണു വിശാൽ ഇപ്പോൾ അഭിനയിക്കുന്നത്.
