തമിഴ്നാട്ടിൽ മാത്രമല്ല തെന്നിന്ത്യ ആകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് സേതുപതി. കുറഞ്ഞ കാലം കൊണ്ട് മുൻനിര നായകനായി മാറിയ വിജയ് സേതുപതി തനിക്ക് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല നടന്‍ എന്ന് അറിയപ്പെടാനാണ് ഇഷ്ടമെന്ന് തുറന്നു പറയുകയാണ്. വിജയ് ആദ്യമായി അഭിനയിക്കുന്ന വെബ്‌സീരീസ് ആയ ‘ഫാർസി’യുടെ റിലീസിനോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിജയ് സേതുപതി ഇക്കാര്യം പറയുന്നത്. ‘പാന്‍ ഇന്ത്യ എന്ന ടാഗ് ഒരു നടന് വലിയ സമ്മര്‍ദ്ദം കൂടിയാണ്. അത് നടന് മാത്രമല്ല, സംവിധായകനും സിനിമയ്ക്കും അങ്ങനെ തന്നെയാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ എനിക്ക് താത്പര്യം ഉണ്ട്. ഗുജറാത്തി, ബംഗാളി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ അത് ചെയ്യുമെന്നും’, വിജയ് സേതുപതി കൂട്ടിച്ചേർത്തു.
ഫാമിലി മാനിന് ശേഷം രാജ് & ഡി.കെ സംവിധാനം ചെയ്യുന്ന ആമസോണ്‍ സീരീസാണ് ഫാര്‍സി. വിജയ് സേതുപതിക്കൊപ്പം ഷാഹിദ് കപൂര്‍, റാഷി ഖന്ന, കേ കേ മേനോന്‍ മറ്റ് പ്രധാന താരങ്ങൾ. അതെ സമയം പ്രദീപ് കിഷനെ നായകനാക്കി രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്ത ‘മൈക്കിൾ’ ആണ് വിജയ് സേതുപതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.