Cinemapranthan

ഇന്ത്യൻ സ്ത്രീകൾ പഴയ സംസ്കാരം കൈവിടുന്നു; അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ റണൗട്

ഇന്ത്യൻ സ്ത്രീകൾ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണ്- കങ്കണ

null

വിവാദങ്ങളുടെ തോഴിയായ കങ്കണ പുതിയ വിമർശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ് ഇപ്പോൾ. ഇത്തവണ ഇന്ത്യയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെയും അമേരിക്കൻ സംസ്കാരത്തെയും പരിഹസിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾ അമേരിക്കൻ സംസ്കാരം പിന്തുടരുന്നുവെന്നും ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണെന്ന് ആണ് കങ്കണ ട്വിറ്ററിൽ കുറിച്ചത്.

‘പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്‌സും ധരിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണ്.’ കങ്കണ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍മാരുടെ 1885 ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു കങ്കണയുടെ വിമർശനം. ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍ ആണ് ചിത്രത്തിൽ കാണുന്നത്. കങ്കണയുടെ ട്വീറ്റിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്. അമേരിക്കൻ സ്റ്റൈൽ വസ്ത്രങ്ങളും, ലക്ഷങ്ങൾ വിലയുള്ള വിദേശ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും ഉപയോഗിക്കുന്ന കങ്കണയുടെ ചിത്രങ്ങളും പങ്ക് വെച്ച് കൊണ്ടാണ് സമൂഹ മാധ്യമത്തിൽ വിമർശനം ഉയരുന്നത്.

cp-webdesk

null