ദസറ ദിവസം സ്വന്തം സ്റ്റാഫിന് കാർ സമ്മാനമായി നൽകി അത്ഭുതപ്പെടുത്തി ബോളിവുഡ് താരം ജാക്വിലിൻ ഫെര്‍ണാണ്ടസ്. രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള ജാക്വിലിൻ തന്റെ കൂടെ തുടക്കം മുതലെ ഉള്ള ഒരു സ്റ്റാഫിനായിരുന്നു സമ്മാനം നല്‍കിയത്. ദസറയ്‍ക്ക് കാറിന്റെ പൂജ നടത്തിയ ശേഷമാണ് കൈമാറിയത്. കാർ സമ്മാനിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
സിനിമയുടെ സെറ്റിലായിരുന്ന ജാക്വിലിൻ ഒരു ട്രാഫിക് പൊലീസ് ഇൻസ്‍പെക്ടറുടെ വേഷത്തിൽ കാർ കൈമാറുന്നതാണ് ചിത്രത്തിലും വീഡിയോയിലും ഉള്ളത്. നിരവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്. അടുത്തിടെ തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് ജാക്വിലിൻ കാര്‍ സമ്മാനിച്ചിരുന്നു.
ശ്രീലങ്കക്കാരിയായ ജാക്വിലിൻ ഫെര്‍ണാണ്ടസ് 2009 ൽ അമിതാഭ് ബച്ചന്റെ അലാദിൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ബോളിവുഡിലേക്ക് എത്തുന്നത്.