Cinemapranthan

തപ്സി പന്നുവിന്‍റെയും അനുരാഗ് കശ്യപിന്‍റെയും വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പടെ കേന്ദ്ര സര്‍ക്കാരിന്‍റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്

null

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെയും നടി തപ്സി പന്നുവിന്‍റെയും വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇരുവരുടെയും മുംബൈയിലെ വീടുകളിലും ഓഫീസുകളിലും ആണ് റെയ്ഡ്. നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി. അനുരാഗ് കശ്യപിന്‍റെ നിര്‍മാണ കമ്പനിയായ ഫാന്‍റം ഫിലിംസിന്‍റെ ഓഫീസ് ഉള്‍പ്പെടെ മുംബൈയിലും പൂനെയിലും 20 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. ഇക്കൂട്ടത്തില്‍ നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസും ഉള്‍പ്പെടും.

കേന്ദ്ര സര്‍ക്കാരിന്‍റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ അനുരാഗ് കശ്യപ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്സി പന്നുവും പ്രതികരിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ബോളിവുഡില്‍ നിന്ന് കർഷകരെ പിന്തുണച്ചു വന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു തപ്‌സി പന്നു.

cp-webdesk

null