ഡൽഹിയിൽ കോവിഡ് സെന്ററിലെ പ്രതിരോധ പ്രവര്‍ത്തനത്തിന് രണ്ട് കോടി രൂപ സംഭാവന നൽകി നടൻ അമിതാഭ് ബച്ചൻ. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കോവിഡ് സെന്ററിലേക്കാണ് ബച്ചന്‍ സംഭാവന നല്‍കിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും വിദേശത്തു നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ എത്തിക്കുന്ന കാരത്തില്‍ ബച്ചന്‍ ഉറപ്പു നല്‍കിയെന്നും അകാലി ദാല്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
”ഡല്‍ഹി ഓക്സിജന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ബച്ചന്‍ ജി എന്നെ വിളിച്ച് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റിനെ കുറിച്ച് കാര്യമായി ചോദിച്ചറിഞ്ഞു. കൊവിഡ് സെറ്ററില്‍ 300 കിടക്കകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ്, ഡോക്ടര്‍മാര്‍, ആംബുലന്‍സ് എന്നിവ ഉണ്ടാകും. എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് സൗജന്യയി നൽകും”. ഗന്‍ജ് ഗുരുദ്വാര കോവിഡ് സെന്റര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് സെലീന ഗോമസ്, ജെന്നിഫര്‍ ലോപസ് ജിമ്മി കിമ്മല്‍, സീന്‍ പീന്‍, ക്രിസി ടൈഗന്‍, ഡേവിഡ് ലെറ്റര്‍മാന്‍ എന്നിവര്‍ പങ്കെടുത്ത ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ അമിതാഭ് ബച്ചനും ഭാഗമായിരുന്നു. 302 മില്ല്യണ്‍ ഡോളറാണ് ഇതിലൂടെ സമാഹരിച്ചത്. കോവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സഹായിക്കണമെന്ന് ബച്ചൻ ട്വിറ്ററിലൂടെ ലോകത്തോട് അഭ്യർത്ഥിച്ചിരുന്നു.