Cinemapranthan

എനിക്കത് പ്രയാസമല്ല; എല്ലാ ദിവസവും ഗോ മൂത്രം കുടിക്കാറുണ്ട്: അക്ഷയ് കുമാര്‍

‘ഇന്‍ ടു ദി വൈല്‍ഡിന്‍റെ’ പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടു മുമ്പുള്ള പ്രമോഷണല്‍ ലൈവിലാണ് അക്ഷയ് കുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്

null

ആയുര്‍വേദ കാരണങ്ങളാല്‍ താന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബെയര്‍ ഗ്രില്‍സുമൊന്നിച്ചുള്ള ഡിസ്കവറി ചാനല്‍ പരിപാടി ‘ഇന്‍ ടു ദി വൈല്‍ഡിന്‍റെ’ പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടു മുമ്പുള്ള പ്രമോഷണല്‍ ലൈവിലാണ് അക്ഷയ് കുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

ബോളിവുഡ് നടി ഹുമ ഖുറൈശിയാണ് ലൈവ് ചാറ്റിന്‍റെ അവതരണം നടത്തിയത്. ‘ഇന്‍ ടു ദി വൈല്‍ഡ്’ പരിപാടിയില്‍ അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ആനപിണ്ടം കൊണ്ടുള്ള ചായ കുടിച്ചിരുന്നു. ഇത് പരാമര്‍ശിച്ച് ഹുമ ഖുറൈശി ചോദിച്ച ചോദ്യത്തിനാണ് താന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഗോമൂത്രം കുടിച്ച കാര്യം അക്ഷയ് കുമാര്‍ പറഞ്ഞത്. തനിക്കത് പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്നാണ് അക്ഷയ്കുമാര്‍ പറഞ്ഞത്.

അക്ഷയ് കുമാറിനെ നേരിട്ട് അറിയില്ലെങ്കിലും പെട്ടെന്നുള്ള അനുഭവത്തില്‍ ഈഗോ ഇല്ലാത്ത രസികനാണ് എന്നാണ് തോന്നിയതെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു. അക്ഷയ് കുമാറിന്റെ ഫിറ്റ്നസിലും ബെയര്‍ ഗ്രില്‍സ് അത്ഭുതം രേഖപ്പെടുത്തി.

ബെയര്‍ ഗ്രില്‍സും അക്ഷയ് കുമാറും ഒന്നിച്ചുള്ള ഇന്‍ ടു ദി വൈല്‍ഡിന്‍റെ പ്രത്യേക പരിപാടി വരുന്ന സെപ്റ്റംബര്‍ 11ന് എട്ട് മണിക്ക് ശേഷം ഡിസ്കവറി പ്ലസില്‍ പുറത്തിറങ്ങും. ഡിസ്കവറി ചാനലില്‍ സെപ്റ്റംബര്‍ 14ന് എട്ട് മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.

cp-webdesk

null