Cinemapranthan

‘കൂടുതൽ മാസ്റ്റർ പീസുകൾക്കായി കാത്തിരിക്കുന്നു’: ജീത്തു ജോസഫിന് അഭിനന്ദനവുമായി സംവിധായകൻ രാജമൗലി

null

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ ദൃശ്യം 2 ഒട്ടേറെ പ്രശംസകളും അഭിനന്ദനങ്ങളും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ എസ്എസ് രാജമൗലിയും രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ സംവിധായകൻ ജീത്തു ജോസഫിന് അയച്ച സന്ദേശത്തിലാണ് ദൃശ്യം 2 കണ്ട ശേഷമുള്ള പ്രതികരണം അറിയിച്ചിരിക്കുന്നത്.

ചിത്രത്തെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരക്കഥ,സംവിധാനം, എഡിറ്റിംഗ്, ആക്ടിംഗ് എന്നിങ്ങനെ ഓരോ മേഖലകളെയും പ്രത്യേകം പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 കണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് രാജമൗലിയുടെ സന്ദേശം. ചിത്രം കണ്ടത് മുതൽ അതിനെക്കുറിച്ചുള്ള ചിന്തകൾ തന്നെ നിറഞ്ഞു നിന്നതിനാല്‍ ദൃശ്യത്തിന്‍റെ ആദ്യഭാഗവും കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ തെലുങ്ക് വേർഷൻ റിലീസ് ചെയ്ത സമയത്ത് തന്നെ കണ്ടിരുന്നുവെന്ന കാര്യവും പ്രത്യേകം കുറിക്കുന്നുണ്ട്.

ഷോട്ട് ജീത്തു ജോസഫ് തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ രാജമൗലിയുടെ സന്ദേശം പങ്കുവെച്ചത്.

തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്‍റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ് അതുമായി സംയോജിച്ച് പോകുന്ന തരത്തിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യൻസ് തന്നെയാണ്. നിങ്ങളിൽ നിന്നും കൂടുതൽ മാസ്റ്റർ പീസുകൾ ഇനിയും പ്രതീക്ഷിക്കുന്നു’. രാജമൗലി പറയുന്നു.

JeethuJoseph drishyam2 Rajamouli

cp-webdesk

null