Cinemapranthan

‘ആ റോള്‍ ജീവിതത്തില്‍ ഏറെ ആസ്വദിച്ച് ചെയ്തത്’; മോഹൻലാൽ ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ബാബു ആന്റണി

താണ്ഡവം ക്ലൈമാക്‌സിൽ വില്ലനെ നേരിടാൻ നായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്

null

മലയത്തിന്റെ ആക്ഷൻ ഹീറോ എന്ന് പറഞ്ഞാൽ മലയാളിക്ക് ബാബു ആൻറണിയാണ്. വില്ലനായും നായകനായും തിളങ്ങിയ താരം. മിക്ക സിനിമകളിലും ബാബു ആൻറണി ആരുടെ കൂടെയാണെന്ന് പ്രവചിക്കുക ബുദ്ധിമുട്ടായിരുന്നു. നായകൻറെ കൂടെയാണെന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് പകുതി സമാധാനമാകുമായിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം ചേർന്ന് ക്‌ളൈമാക്‌സിൽ വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയിൽ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആൻറണി.

താണ്ഡവം ക്ലൈമാക്‌സിൽ വില്ലനെ നേരിടാൻ നായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്. എന്നാൽ ഈ രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. സിനിമയുടെ ഫൈനൽ എഡിറ്റിൽ ഒഴിവാക്കുകയായിരുന്നു. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാളത്തിൽ ഒരു പുതിയ തുടക്കം സമ്മാനിക്കുമായിരുന്നു എന്നും ബാബു ആന്റണി പറയുന്നു.

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്. ഞാൻ ഏറ്റവും ആസ്വദിച്ച വേഷങ്ങളിൽ ഒന്നാണത്. ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തിൽ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളിൽ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു. എന്റെ ഓർമ്മ പുതുക്കിയതിന് ആരാധകർക്ക് നന്ദി’- ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ വീണ്ടും നായക വേഷത്തിൽ തിളങ്ങാനുളള തയ്യാറെടുപ്പുകളിലാണ് ബാബു ആന്റണി. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് നടന്റെ തിരിച്ചുവരവ്. കൊറോണ വ്യാപനം കാരണമാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. അതേസമയം തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ബാബു ആന്റണി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച വൈശാലി എന്ന ചിത്രം ബാബു ആന്റണിയുടെതായി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന റോളാണ്. ബോക്‌സർ, കമ്പോളം, ചന്ത പോലുളള സിനിമകളാണ് ബാബു ആന്റണിയെ എല്ലാവരുടെയും ഇഷ്ട താരമാക്കിയത്. തൊണ്ണൂറുകളിലാണ് ബാബു ആന്റണിയുടെ സിനിമകൾ ബോക്സോഫീസിൽ വലിയ വിജയം നേടിയിരുന്നത്.

സിനിമകൾക്കൊപ്പം തന്നെ ആയോധന കലകളിലും പ്രാവീണ്യം നേടിയ താരമാണ് ബാബു ആന്റണി. അമേരിക്കയിൽ സ്വന്തമായി സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സ് നടത്തുന്നുണ്ട് നടൻ.

cp-webdesk

null