Cinemapranthan

“ഞാൻ കാരണം നിനക്ക് ഏറെ പഴി കേൾക്കേണ്ടി വന്നു”; പുതിയ പങ്കാളിയെ കുറിച്ച് അങ്കിത

സുശാന്തിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു അങ്കിത

null

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ കാമുകിയായിരുന്നു നടി അങ്കിത ലൊഖണ്ഡെ. പവിത്ര റിഷ്ദ എന്ന ടെലിവിഷൻ സീരിയൽ മുതൽ ആരാധകരുടെ പ്രിയ ജോഡികളായിരുന്ന ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വേർപിരിയുകയായിരുന്നു. എന്നാൽ സുശാന്തിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു അങ്കിത എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ പങ്കാളിയെ കുറിച്ച് പറയുകയാണ് താരം.

“നിന്നോടുള്ള എന്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. നമ്മളെ ഒരുമിച്ച് കാണുമ്പോൾ എന്റെ മനസിൽ വരുന്ന ഒരു കാര്യം, ഒരു സുഹൃത്ത്, പങ്കാളി, ആത്മാവ്, ഇണ എന്നീ നിലകളിൽ എന്റെ ജീവിതത്തിൽ നിങ്ങളെ അയച്ചതിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്. എനിക്കുവേണ്ടി എല്ലായിപ്പോഴും നിലകൊള്ളുന്നതിന് നന്ദി. എന്റെ എല്ലാ പ്രശ്‌നങ്ങളും നിന്റേതുകൂടിയായി കണ്ടും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്നെ സഹായിച്ചതിനും നന്ദി. എന്റെ പിന്തുണയായി നിന്നതിന് നന്ദി. ഏറ്റവും പ്രധാനമായി, എന്നെയും എന്റെ സാഹചര്യങ്ങളെയും മനസിലാക്കിയതിന് നന്ദി. ഞാൻ കാരണം നിനക്ക് ഏറെ പഴി കേൾക്കേണ്ടി വന്നു, നീയതൊന്നും അർഹിക്കുന്നില്ല,അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. വാക്കുകൾ കുറവാണ്, പക്ഷേ ഈ ബന്ധം അതിശയിപ്പിക്കുന്നതും. ഞാൻ നിന്നെ സ്നേഹിക്കുന്നു…” അങ്കിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്

മുംബൈ ടൈ​ഗേഴ്സിന്റെ സഹ ഉടമയായ വിക്കി ജെയ്ൻ ആണ് താരത്തിന്റെ കാമുകൻ. വിക്കിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പിലാണ് താരം തന്റെ പ്രണയം തുറന്ന് പറഞ്ഞത്.

cp-webdesk

null