Cinemapranthan

മൂന്ന് തവണ സഹപ്രവര്‍ത്തകക്ക് നേരെ പീഡനശ്രമം: ബോളിവുഡ് നടന്‍ അറസ്റ്റില്‍

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഷേര്‍ണി എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം.

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഷൂട്ടിങിനിടെയാണ് നടനെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം ഗോണ്ടിയ അഡിഷണല്‍ എസ് പി അതുല്‍ കുല്‍ക്കര്‍ണി സ്ഥിരീകരിച്ചു.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഷേര്‍ണി എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. സിനിമയുടെ ഭാഗമായ ഒരു സാങ്കേതിക പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസെടുത്തത്. മൂന്ന് തവണ പീഡനശ്രമം ഉണ്ടായെന്നും നടന്‍ പിന്നാലെ ചെന്ന് ശല്യം ചെയ്തെന്നും സഹപ്രവര്‍ത്തക പരാതിയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 20 മുതല്‍ 50 അംഗ സംഘം ഷൂട്ടിങിനായി ഗോണ്ടിയയിലെ ഹോട്ടലില്‍ താമസിക്കുകയാണ്. 40 കിലോമീറ്റര്‍ അകലെയുള്ള ബാല്‍ഘട്ടിലെ വനമേഖലയിലാണ് നിലവില്‍ ഷൂട്ടിങ്. ഗോണ്ടിയയില്‍ നിന്ന് അറസ്റ്റ് ചെയ്ത വിജയ് റാസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വിജയ് റാസ് 50ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗള്ളി ബോയ് എന്ന സിനിമയില്‍ രണ്‍വീര്‍ സിങ് ചെയ്ത കഥാപാത്രത്തിന്‍റെ പിതാവായി അഭിനയിച്ചത് വിജയ് റാസ് ആണ്.

cp-webdesk