Cinemapranthan
null

കുഞ്ഞപ്പൻ ഇനി കട്ടപ്പ; ‘ആൻഡ്രോയിഡ് കട്ടപ്പ’ ഒക്ടോബർ 9 ന് ഒ.ടി.ടി റിലീസ്

സിനിമയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പാണ് ഒ.ടി.ടി റിലീസായി ‘അഹാ’ എന്ന പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തുന്നത്

null

2019 ല്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ സൗബിൻ ഷാഹിർ, സൈജു കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഒരു റോബോട്ടിനെ കേന്ദ്രീകരിച്ചാണ് ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമ കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രം തെലുങ്ക്ൽ റിലീസിനൊരുങ്ങുകയാണ്.

Some families have robots too 🤖Be a part of this family drama from Oct 9. #AndroidKattapaOnAHA#SurajVenjaramoodu Soubin Shahir #MeghaMathew Maala Parvathi Saiju Kurup Santhosh T Kuruvilla #KendyZirdo

Posted by aha Video on Thursday, October 1, 2020

നടന്‍ സൂരജ് തേലക്കാടാണ് യഥാര്‍ഥ ആൻഡ്രോയിഡ് കുഞ്ഞപ്പന്‍. റോബോട്ടിനകത്തു നിന്ന് ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയ്ക്ക് ജീവന്‍ നല്‍കിയത് താരം ഏറെ ശ്രദ്ധേയനാണ്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സൂരജ്, നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലെയും പരിചിത മുഖമാണ്.

സിനിമയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പാണ് ഒ.ടി.ടി റിലീസായി ‘അഹാ’ എന്ന പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തുന്നത്. തെലുങ്കിൽ ‘ആൻഡ്രോയിഡ് കട്ടപ്പ’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഒക്ടോബർ 9 ന് ചിത്രം പ്രദർശനത്തിനെത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.’

ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചാണ്. വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്.

cp-webdesk

null
null