അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അഖിൽ സത്യൻ. അച്ഛന് മോഹൻലാൽ എന്ന പോലെയാണ് എനിക്ക് ഫഹദ് ഫാസിൽ എന്ന് പറയുകയാണ് സംവിധയകൻ അഖിൽ സത്യൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അഖിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.
“അടുത്ത സുഹൃത്താണ് ഫഹദ്. പക്ഷെ ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഫഹദില്‍നിന്ന് അത്ഭുതങ്ങള്‍ ആണ് കാണുക. ഫഹദ് എന്ന നടനോട് എന്നും ആരാധനയാണ്. ഫഹദ് പറഞ്ഞിരിക്കുന്നത്, ഇതുവരെ കാണാത്ത സാധനം തരാം എന്നാണ്. തമാശ ചെയ്യാന്‍ എന്നും ഫഹദിന് താത്പര്യമുണ്ട്. സാധാരണയായി ഫഹദിന് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അല്‍പ്പം ഗൗരവമുള്ളതാണ്. താന്‍ എഴുതി വെച്ചത് ഫഹദ് അഭിനയിച്ചു കാണുന്നതിലുള്ള എക്‌സൈറ്റ്‌മെന്റും ഉണ്ട്” അഖിൽ സത്യൻ പറയുന്നു
ബോംബെ, ഹൈദരാബാദ്, ഗോവ, കേരളം എന്നിവയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.ബോംബെയിലുള്ള ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ ആണ് ഇന്ത്യയിൽ കോവിഡ് വ്യാപകമായത്. ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സംവിധായകൻ പറയുന്നു.